കൊച്ചി: എറണാകുളം ചേന്ദമംഗലത്ത് ഒരു കുടുംബത്തിലെ മൂന്നു പേരെ വെട്ടിക്കൊന്നു.പേരേപ്പാടം കാട്ടുപറമ്പിൽ വേണു, ഉഷ, മരുമകള്‍ വിനീഷ എന്നിവരാണ് കൊല്ലപ്പെട്ടതെന്നും ജിതിന്‍ എന്നയാള്‍ക്ക് ഗുരുതരമായി പരിക്കേറ്റെന്നും പോലിസ് അറിയിച്ചു. സംഭവത്തില്‍ അയല്‍ക്കാരനായ ഋതു ജയൻ എന്നയാളെ പോലിസ് കസ്റ്റഡിയില്‍ എടുത്തു. ഇവര്‍ തമ്മില്‍ തര്‍ക്കങ്ങള്‍ ഉള്ളതായി സൂചനയുണ്ട്. കൊലപാതക വിവരമറിഞ്ഞു വടക്കേക്കര പൊലീസ് സ്ഥലത്തെത്തി പ്രതിയെ കസ്റ്റഡിയിൽ എടുക്കുകായിരുന്നു. വ്യക്തി വിരോധമാണ് ആക്രമണത്തിന് പിന്നിലെന്നാണു പ്രാഥമിക നിഗമനം. മാരകായുധവുമായി വീട്ടിലേക്ക് കയറി വന്ന ഋതു ഇവരെ വെട്ടുകയായിരുന്നു. തടയാനെത്തിയവർക്കും വെട്ടേറ്റിട്ടുണ്ട്.
ഋതു
ഋതു ജയൻ മൂന്നോളം കേസുകളിൽ പ്രതിയാണ്. ഇയാൾ നോർത്ത് പറവൂർ പൊലീസിന്റെ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ട ആളാണെന്നും മുനമ്പം ഡിവൈഎസ്പി എസ്.ജയകൃഷ്ണൻ പറഞ്ഞു. വടക്കേക്കര, നോർത്ത് പറവൂർ പൊലീസ് സ്റ്റേഷനുകളിലായി ഇയാൾക്കെതിരെ നിരവധി കേസുകളുണ്ട്. കൊല്ലപ്പെട്ടവരുടെ മൃതദേഹം വടക്കൻ പറവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.