ഇന്ത്യയിലായിരുന്നെങ്കില്‍ നൊബേല്‍ പുരസ്‌കാരം ലഭിക്കുമായിരുന്നില്ലെന്ന് അഭിജിത് ബാനര്‍ജി
ജയ്പൂര്‍ ലിറ്ററേച്വര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാനാണ് അഭിജിത് ബാനര്‍ജി ജെയ്പൂരിലെത്തിയത്.
ജയ്പൂര്‍: ഇന്ത്യയിലാണ് താമസിച്ചിരുന്നതെങ്കില്‍ തനിക്ക് നൊബേല്‍ സമ്മാനം ലഭിക്കുമായിരുന്നില്ലെന്ന് ഇത്തവണത്തെ നൊബേല്‍ പുരസ്‌കാര ജേതാവും സാമ്പത്തിക ശാസ്ത്രജ്ഞനുമായ അഭിജിത് ബാനര്‍ജി. ഇന്ത്യയിലാണ് താമസിച്ചിരുന്നതെങ്കില്‍ നൊബേല്‍ പുരസ്‌കാരം ലഭിക്കുമായിരുന്നോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. ജയ്പൂര്‍ ലിറ്ററേച്വര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാനാണ് അഭിജിത് ബാനര്‍ജി ജെയ്പൂരിലെത്തിയത്.
ഇന്ത്യയില്‍ കഴിവില്ലാത്തതിനാലലല്ല അങ്ങനെ സംഭവിക്കുന്നത്. പക്ഷേ, ഇത്തരം കഴിവുകളുള്ള ആളുകളെ ഒരു സ്ഥലത്ത് ഒരുമിച്ചെത്തിക്കാന്‍ കഴിയാത്തതാണ് ഇന്ത്യയുടെ പ്രശ്‌നം- 58 വയസ്സുകാരനായ ഇന്ത്യയില്‍ ജനിച്ച അമേരിക്കന്‍ സാമ്പത്തിക ശാസ്ത്രജ്ഞന്‍ അഭിജിത് പറഞ്ഞു.
അഭിജിത് ബാനര്‍ജിയും മൈക്കല്‍ ക്രമെറുമാണ് ഇത്തവണത്തെ നൊബേല്‍ സമ്മാനം പങ്കിട്ടത്. ദാരിദ്ര്യം ഇല്ലാതാക്കാനുള്ള പരീക്ഷണാത്മക സമീപനത്തിനാണ് ഇരുവരും പുരസ്‌കാരം പങ്കിട്ടത്.
അമേരിക്കയിലെ എംഐടിയിലെ അധ്യാപനം തനിക്ക് പുരസ്‌കാരം നേടാന്‍ സഹായകരമായെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തെ ഏറ്റവും മികച്ച പിഎച്ചഡി വിദ്യാര്‍ത്ഥികളാണ് അവിടെയെത്തുന്നത്. താന്‍ അവതരിപ്പിച്ച പലതും അവരില്‍ നിന്ന് ലഭിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.