കഫിയ ധരിച്ചെത്തിയ ജീവനക്കാരെ മ്യൂസിയത്തില്‍നിന്ന് പിരിച്ചുവിട്ടു; പുരസ്‌കാരം ബഹിഷ്‌കരിച്ച് എഴുത്തുകാരി ജുംപ ലാഹിരി

പലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കഫിയ ധരിച്ചെത്തിയ മൂന്ന് ജീവനക്കാരെ മ്യൂസിയത്തില്‍നിന്ന് പിരിച്ചുവിട്ടിരുന്നു

Update: 2024-09-26 08:10 GMT

വാഷിങ്ടണ്‍: നൊഗുചി മ്യൂസിയം പുരസ്‌കാരം ബഹിഷ്‌കരിച്ച് പുലിറ്റ്സര്‍ സമ്മാന ജേതാവ് ജുംപ ലാഹിരി. ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് കഫിയ ധരിച്ചെത്തിയ മൂന്ന് ജീവനക്കാരെ മ്യൂസിയത്തില്‍നിന്ന് പിരിച്ചുവിട്ടിരുന്നു. ഇതിനെ തുടര്‍ന്നാണ് എഴുത്തുകാരി ജുംപ ലാഹിരി മ്യൂസിയത്തിന്റെ പേരിലുള്ള 2024-ലെ ഇസാമു നൊഗുചി പുരസ്‌കാരം ബഹിഷ്‌കരിച്ചത്.

രാഷ്ട്രീയ സന്ദേശങ്ങളോ മുദ്രാവാക്യങ്ങളോ ചിഹ്നങ്ങളോ ധരിച്ചുകൊണ്ട് ജോലിക്കെത്തുന്നവരെ പിരിച്ചുവിടുമെന്ന് കഴിഞ്ഞമാസം മ്യൂസിയം അറിയിപ്പ് നല്‍കിയിരുന്നു. എഴുത്തുകാരിയുടെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നും പുതിയ ഡ്രസ് കോഡ് എല്ലാവര്‍ക്കും ഒരുപോലെ ഇഷ്ടടപ്പെടണമെന്നില്ലെന്നും അത് ഓരോ ആളുകളുടെയും കാഴ്ചപ്പാടാണെന്നും അധികൃതര്‍ പറഞ്ഞു.

അതേസമയം ഇസ്രായേല്‍ ഗസയില്‍ നടത്തുന്ന യുദ്ധം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ലോകമെമ്പാടുമുള്ള പ്രതിഷേധക്കാര്‍ കറുപ്പും വെളുപ്പും കലര്‍ന്ന കഫിയ തലയില്‍ ചുറ്റി പ്രതിഷേധിച്ചിരുന്നു.

Tags:    

Similar News