രാഷ്ട്രപതിതിരഞ്ഞെടുപ്പ്: യശ്വന്ത് സിന്‍ഹ പത്രിക സമര്‍പ്പിച്ചു

Update: 2022-06-27 07:42 GMT

ന്യൂഡല്‍ഹി: രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന്റെ സംയുക്ത സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹ പത്രിക സമര്‍പ്പിച്ചു. പാര്‍ലമെന്റില്‍ റിട്ടേണിങ് ഓഫിസര്‍ പി സി മോദിക്ക് മുമ്പാകെയാണ് നാമനിര്‍ദേശപത്രിക നല്‍കിയത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി, എന്‍സിപിയുടെ ശരത് പവാര്‍, സിപിഎം നേതാവ് സീതാറാം യച്ചൂരി,  ടിആര്‍എസ് നേതാവ് കെ ടി രാമറാവു, ഡിഎംകെയുടെ ഡി രാജ തുടങ്ങി പ്രതിപക്ഷത്തെ പ്രമുഖര്‍ അനുഗമിച്ചു. 

14 പ്രതിപക്ഷപാര്‍ട്ടികളുടെ സംയുക്ത സ്ഥാനാര്‍ത്ഥിയാണ് യശ്വന്ത് സിന്‍ഹ.

എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ ദ്രൗപതി മുര്‍മു കഴിഞ്ഞ ദിവസം പത്രിക സമര്‍പ്പിച്ചിരുന്നു.

നിലവിലെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി അടുത്തമാസം 25നാണ് അവസാനിക്കുക. 18നാണ് രാഷ്ട്രപതി തിരഞ്ഞെടുപ്പ്.

Tags:    

Similar News