കാണ്ഡഹാറില്‍ വിമാനയാത്രക്കാര്‍ക്ക് പകരം സ്വയം ബന്ദിയാകാന്‍ മമതാ ബാനര്‍ജി തയ്യാറായിരുന്നെന്ന് മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ

Update: 2021-03-13 12:55 GMT

കൊല്‍ക്കത്ത: കാണ്ഡഹാറില്‍ വിമാനയാത്രക്കാരെ ബന്ദികളാക്കിയ സംഭവത്തില്‍ യാത്രക്കാരെ സ്വതന്ത്രരാക്കാന്‍ മമത സ്വയം ബന്ദിയാകാന്‍ തയ്യാറായിരുന്നെന്ന് മുന്‍ ബിജെപി നേതാവ് യശ്വന്ത് സിന്‍ഹ. ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തൃണമൂലില്‍ ചേര്‍ന്ന നേതാവാണ് യശ്വന്ത് സിന്‍ഹ. 1999ല്‍ പാക് ആസ്ഥാനമായ സായുധരാണ് ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഐസി 814 വിമാനം തട്ടിക്കൊണ്ടുപോയി യാത്രികരെ അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാര്‍ വിമാനത്താവളത്തില്‍ ബന്ദികളാക്കിയത്.

തൃണമൂലില്‍ ചേര്‍ന്നതിന്റെ ഭാഗമായി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് യശ്വന്ത് സിന്‍ഹ രഹസ്യവിവരങ്ങള്‍ വെളിപ്പെടുത്തിയത്.

യാത്രികരെ ബന്ദിയാക്കിയതിനെ തുടര്‍ന്ന് ഇന്ത്യ മസൂദ് അസ്ഹര്‍ അടക്കം മൂന്ന് നിരോധിത സംഘടനയിലെ അംഗങ്ങളെയാണ് മോചിപ്പിച്ചത്.

വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന സയമത്ത് ധനമന്ത്രിയായിരുന്നു യശ്വന്ത് സിന്‍ഹ.

മമതയ്‌ക്കെതിരേ നന്ദിഗ്രാമില്‍ ആക്രമണമുണ്ടായതിനെത്തുടര്‍ന്നാണ് താന്‍ തൃണമൂലില്‍ ചേരാന്‍ തീരുമാനിച്ചതെന്ന് യശ്വന്ത് സിന്‍ഹ പറഞ്ഞു.

Tags:    

Similar News