ഇന്ന് മൂന്ന് ജില്ലയില്‍ യെല്ലോ അലര്‍ട്ട്; സെപ്തംബര്‍ 4 മുതല്‍ 8വരെ വ്യാപക മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ലക്ഷദ്വീപിനും തെക്കു കിഴക്കന്‍ അറബിക്കടലിനും സമീപമായി ചക്രവാതചുഴി നിലനില്‍ക്കുന്നതുകൊണ്ട് സംസ്ഥാനത്ത് നാളെ മുതല്‍ അഞ്ച് ദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്.
ഇന്ന് മൂന്ന് ജില്ലകളില്‍ ഒറ്റപ്പെട്ട മഴ ലഭിക്കും. കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.
കേരളത്തില്‍ സെപ്റ്റംബര്‍ 4 മുതല്‍ 8 വരെയാണ് വ്യാപകമായ മഴയ്ക്ക് സാധ്യത. ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായ മഴ, ഇടി, മിന്നലിനും സാധ്യതയുണ്ട്. സെപ്റ്റംബര്‍ 6, 7 തിയ്യതികളില്‍ കേരളത്തില്‍ ഒറ്റപെട്ട സ്ഥലങ്ങളില്‍ അതി ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.