നിങ്ങള്‍ വിലകൊടുക്കേണ്ടിവരും; ഐഎസ്സിനെതിരേ പൊട്ടിത്തെറിച്ച് ജൊ ബൈഡന്‍

Update: 2021-08-27 02:46 GMT

വാഷിങ്ടണ്‍: കാബൂല്‍ വിമാനത്താവളത്തില്‍ 12 യുഎസ് സൈനികരുടെ മരണത്തിനിടയാക്കിയ ചാവേര്‍ സ്‌ഫോടനത്തിനെതിരേ അമേരിക്കന്‍ പ്രസിഡന്റ് ജൊ ബൈഡന്‍. ഇത്തരം സ്‌ഫോടനം കൊണ്ട് യുഎസ് പൗരന്മാരെ കാബൂളില്‍ നിന്ന് ഒഴിപ്പിക്കുന്ന നടപടിയില്‍ നിന്ന് പിന്നോട്ട് പോവില്ലെന്ന് ബൈഡന്‍ വ്യക്തമാക്കി.

വ്യാഴാഴ്ച നടന്ന സ്‌ഫോടനത്തില്‍ 7 കുട്ടികളടക്കം അറുപതോളം പേരാണ് മരിച്ചത്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. 

''ഈ ആക്രമണം നടത്തിയവരും അമേരിക്കയെ ഉപദ്രവിക്കാന്‍ ആഗ്രഹിക്കുന്നവരും അറിയുക: ഞങ്ങള്‍ ക്ഷമിക്കില്ല. ഞങ്ങള്‍ മറക്കില്ല. ഞങ്ങള്‍ നിങ്ങളെ വേട്ടയാടും. അതിന്റെ വില നിങ്ങള്‍ കൊടുക്കേണ്ടിവരികയും ചെയ്യും''- ബൈഡന്‍ പറഞ്ഞു.

വൈറ്റ് ഹൗസില്‍ നടന്ന ചടങ്ങില്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട സൈനികരെ ബൈഡന്‍ വീരനായകരെന്നാണ് വിശേഷിപ്പിച്ചത്. നേരത്തെക്കൂട്ടി ഷെഡ്യൂള്‍ ചെയ്ത തിയ്യതിയായ ആഗസ്ത് 31വരെ പൗരന്മാരെ ഒഴിപ്പിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ഭീകരര്‍ക്ക് ഞങ്ങളെ തടയാനാവില്ല. മിഷന്‍ നിര്‍ത്തുകയും ചെയ്യില്ല. ഒഴിപ്പിക്കല്‍ തുടരും- ബൈഡന്‍ പറഞ്ഞു.

ആഗസ്ത് 31നുമുമ്പ് കഴിയാവുന്നിടത്തോളം പേരെ ഒഴിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Similar News