മലപ്പുറം: കരുവാരക്കുണ്ട് പുന്നക്കാട് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു ബൈക്ക് യത്രികനായ ഭവനം പറമ്പ് സ്വദേശി എരങ്ങേലത്തു ശ്രീകാന്താണ് മരണപ്പെട്ടത്. കൂടെ ഉണ്ടായിരുന്ന രണ്ടുപേര്‍ക്ക് പരിക്കേറ്റു. പുന്നക്കാട് മേലാറ്റൂര്‍ റോഡില്‍ ഇന്ന് വൈകുന്നേരം 5:30നാണ് അപകടമുണ്ടായത്.
മേലാറ്റൂരില്‍ നിന്നും കരുവാരകുണ്ട് ഭാഗത്തേക്ക് ചകിരി ലോഡുമായി വരികയായിരുന്ന ലോറിയില്‍ എതിര്‍ദിശയില്‍നിന്നും വന്ന ശ്രീകാന്തും സുഹൃത്തുക്കളും സഞ്ചരിച്ച ബൈക്കിടിച്ചാണ് അപകടമുണ്ടായത്. ശ്രീകാന്തിനെ ഉടന്‍ പാണ്ടിക്കാട്ടെ സ്വകാര്യാശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. കൂടെ ഉണ്ടായിരുന്ന സുഹൃത്തുക്കളായ ഭവനംപറമ്പ് സ്വദേശി മിഥുന്‍, കേരളക്കുണ്ട് സ്വദേശി യാസിര്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കരുവാരകുണ്ട് പോലിസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു.