തളിപ്പറമ്പ്: ദേശീയപാതയില്‍ തൃച്ചംബരം പെട്രോള്‍ പമ്പിനു മുന്‍വശമുണ്ടായ വാഹനപകടത്തില്‍ യുവാവ് മരിച്ചു. തളിപ്പറമ്പ് കാക്കാഞ്ചാല്‍ സ്വദേശിയായ കെ എന്‍ ഇസ്മായില്‍ (43) ആണ് മരിച്ചത്. ഇസ്മായില്‍ സഞ്ചരിച്ച ഇരുചക്രവാഹനവും ലോറിയും ഇടിക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി ഏഴോടെയാണ് അപകടം.
നേരത്തേ തളിപ്പറമ്പ് ബസ് സ്റ്റാന്റിനു സമീപം ഫാന്‍സി കര്‍ട്ടന്‍സ് എന്ന സ്ഥാപനം നടത്തിയിരുന്നു. ഏഴാംമൈലിലെ അബ്ദുസ്സലാം-കുഞ്ഞി നബീസ ദമ്പതികളുടെ മകനാണ്. ഭാര്യ: സഫൂറ. മക്കള്‍. മുഹമ്മദ് സമീല്‍, മുഹമ്മദ് സാക്കി, സഹറ, സന്‍ഹ. മൃതദേഹം പരിയാരത്തെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.
Young man died in a road accident in Taliparamba