ഇടുക്കി: വണ്ടിപ്പെരിയാറിന് സമീപം വാളാഡിയില്‍ ജീപ്പ് മറിഞ്ഞ് യുവാവ് മരിച്ചു. ചോറ്റുപാറ പുത്തന്‍പുരക്കല്‍ രാജന്റെ മകന്‍ വിഷ്ണു (19) ആണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. ചോറ്റുപാറയില്‍ നിന്ന് വാളാഡിലേക്ക് പോവുംവഴി വിഷ്ണു സഞ്ചരിച്ച ജീപ്പ് 25 അടി താഴ്ചയുള്ള തേയിലത്തോട്ടത്തിലേക്ക് മറിയുകയായിരുന്നു.
അപകടത്തില്‍ ഡ്രൈവര്‍ അദ്ഭുതകരമായി രക്ഷപ്പെട്ടു. മൂന്നുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. പരിക്കേറ്റ വിഷ്ണുവിനെ കട്ടപ്പനയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വഴിമധ്യേ മരണം സംഭവിച്ചു. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യാശുപത്രിയിലാണുള്ളത്. പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ഒപ്പമുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.