കോട്ടയം: പഞ്ചറായ ടയര്‍ മാറുന്നതിനിടെ പിക്കപ്പിന്റെ അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം. പൊന്‍കുന്നം ശാന്തിഗ്രാം കടന്പനാട്ട് അബ്ദുല്‍ ഖാദറിന്റെ മകന്‍ അഫ്‌സല്‍ (24) ആണ് മരിച്ചത്. ദേശീയപാത 183ല്‍ വൈദ്യുതി ഭവന്റെ മുന്‍വശത്തു ഇന്ന് രാവിലെ 8.30നായിരുന്നു അപകടം.
പഞ്ചറായ ടയര്‍ മാറുന്നതിനായി വച്ചിരുന്ന ജാക്കി തെന്നിമാറിപ്പോള്‍ അഫ്‌സല്‍ പിക്കപ്പിനടിയിപ്പെടുകയായിരുന്നു. പിക്കപ്പിനു മുകളിലുണ്ടായിരുന്ന പച്ചക്കറി ലോഡും അഫ്‌സലിന്റെ ശരീരത്ത് വീണു. ഓടിയെത്തിയവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ആശുപത്രിയിലെത്തുന്നതിന് മുമ്പ് മരണം സംഭവിച്ചു. പൊന്‍കുന്നം സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷാ തൊഴിലാളി കൂടിയാണ് അഫ്‌സല്‍. പൊന്‍കുന്നം പോലിസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.