മുസ്‌ലിം ആണെന്ന വ്യാജേന പെണ്‍കുട്ടിയെ നിക്കാഹ് ചെയ്യാനെത്തിയ യുവാവിനെ പിടികൂടി പോലിസില്‍ ഏല്‍പ്പിച്ചു

നിക്കാഹ് സമയത്ത് ചില അറബി വാക്കുകള്‍ പറയാന്‍ കഴിയാതെ വന്നപ്പോള്‍ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് കള്ളത്തരം പുറത്തായത്.

Update: 2021-06-14 15:20 GMT

മഹാരാജ്ഗഞ്ച് : സ്വന്തം പേരും മതവും മറച്ചുവെച്ച് മുസ്‌ലിം പെണ്‍കുട്ടിയെ വിവാഹം ചെയ്യാനെത്തിയ ഹിന്ദു യുവാവിനെ വിവാഹപ്പന്തലില്‍ വച്ച് പിടികൂടി പോലിസില്‍ എല്‍പ്പിച്ചു. ഉത്തര്‍പ്രദേശിലെ മഹാരാജ്ഗഞ്ച് ജില്ലയിലെ കോള്‍ഹുയി പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. നിക്കാഹ് സമയത്ത് ചില അറബി വാക്കുകള്‍ പറയാന്‍ കഴിയാതെ വന്നപ്പോള്‍ സംശയം തോന്നി ചോദ്യം ചെയ്തപ്പോഴാണ് കള്ളത്തരം പുറത്തായത്. ഇതോടെ പഴ്‌സില്‍ നിന്നും ബലമായി രേഖകള്‍ പരിശോധിച്ചപ്പോള്‍ പാന്‍കാര്‍ഡിലെ യഥാര്‍ഥ പേര് കണ്ടാണ് വഞ്ചന തിരിച്ചറിഞ്ഞത്. ഇതോടെ വരനും കൂടെ വന്നവരും ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു.

ഇവരെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പിന്തുടര്‍ന്ന് പിടികൂടി പോലിസില്‍ ഏല്‍പ്പിക്കുകയായിരുന്നു. സിദ്ധാര്‍ത്ഥനഗറില്‍ നിന്നുള്ള പ്രതി, കൊല്‍ഹുയി പ്രദേശത്തെ പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു എന്നാണ് പോലിസ് പറയുന്നത്. സാമൂഹ്യമാധ്യമത്തിലൂടെയാണ് ഇരുവരും പരിചയപ്പെട്ടത്. പെണ്‍കുട്ടിക്ക് യുവാവിന്റെ മതത്തെക്കുറിച്ച് അറിയാമായിരുന്നെന്നും പോലിസ് പറയുന്നു. അത് കുടുംബാംഗങ്ങളോട് വെളിപ്പെടുത്തരുതെന്നും മുസ്‌ലിം ആചാരപ്രകാരം തന്നെ വിവാഹം കഴിക്കണമെന്ന് പെണ്‍കുട്ടി ആവശ്യപ്പെട്ടു എന്നുമാണ് പറയുന്നത്. വധുവരന്മാരെ പോലീസ് സ്റ്റേഷനില്‍ കൊണ്ടുവന്ന് ചോദ്യം ചെയ്തതായി ഇന്‍സ്‌പെക്ടര്‍ ഇന്‍ ചാര്‍ജ് ദിലീപ് ശുക്ല പറഞ്ഞു.

Tags:    

Similar News