മാളഃ കരള്‍ പകുത്ത് നല്‍കാന്‍ തയ്യാറായി എത്തിയ മാളയിലെ യുവാവിന്റെ കഥ സഹജീവികള്‍ക്ക് പ്രചോദനമാകുന്നു. മാള കുണ്ടൂര്‍ പുളിങ്ങാംപിള്ളി സിറിള്‍ എന്ന 30 കാരനാണ് ആര്‍ക്കെന്നറിയാതെ കരള്‍ നല്‍കാമെന്നറിയിച്ചത്. കുഴൂര്‍ സാജന്‍ കൊടിയന്‍ എന്നയാളുടെ പ്ലസ് ടു വിദ്യാര്‍ഥിയായ മകനാണ് കരള്‍ ആവശ്യമായി വന്നിരിക്കുന്നത്.
അടിയന്തിര ശസ്ത്രക്രിയക്ക് ബി പോസിറ്റീവ് ഗ്രൂപ്പില്‍പ്പെട്ട ദാദാവിനെ ആവശ്യമുണ്ടെന്ന് കാണിച്ച് സാമുഹ്യ പ്രവര്‍ത്തകനായ കുണ്ടൂര്‍ മൈത്ര മോഹനന്‍ എന്നയാള്‍ വാട്‌സാപ്പില്‍ അയച്ച സന്ദേശം കണ്ടാണ് സിറിള്‍ കരള്‍ നല്‍കാന്‍ തയാറായത്.
രോഗിയുടെ വിവരങ്ങള്‍ പ്രസിദ്ധപ്പൈടുത്തിയിരുന്നില്ല. സന്ദേശം കണ്ടയുടന്‍ പ്രതിഫലേഛയില്ലാതെ സിറിള്‍ മുമ്പോട്ട് വരികയായിരുന്നു. വലിയപറമ്പ് കാരപിള്ളി ക്ഷേത്രത്തില്‍ ശാന്തിയാണ് സിറിള്‍.
നേരത്തേ മറ്റൊരാള്‍ക്ക് വൃക്കദാനത്തിന് തയ്യാറായെങ്കിലും ആവശ്യം വന്നിരുന്നില്ല. ഒരു മനുഷ്യജീവനെ രക്ഷപെടുത്തുക എന്ന ലക്ഷ്യം മാത്രമാണ് ഈ യുവാവിന്റേത്. പിന്നീടാണ് കരള്‍ തന്റെത്തന്നെ നാട്ടുകാരന് വേണ്ടിയാണെന്ന് തിരിച്ചറിയുന്നത്. ഭാര്യയും ഒരു കുട്ടിയും വൃദ്ധയായ മാതാവുമുള്ള കുടുംബത്തിന്റെ ഏക അത്താണിയാണ് സിറിള്‍. 14 മണികൂര്‍ നീളുന്ന ശസ്ത്രക്രിയ ആണെന്നറിയാം. കുറേ നാള്‍ വിശ്രമജീവിതം വേണ്ടിവരുമെന്നും നിശ്ചയമുണ്ട്. എങ്കിലും തീരുമാനത്തില്‍ നിന്ന് മാറ്റമില്ലെന്ന് സിറിള്‍ പറയുന്നു.
റേഷനരി കിട്ടുമെന്നതുകൊണ്ട് പട്ടിണി കിടക്കേണ്ടി വരില്ലന്നാണ് സിറിളിന്റെ ആശ്വാസം. ശാന്തിക്കാരനായി പകരം ചുമതലക്കാരനെ കണ്ടെത്തിയിട്ടുണ്ട്. ആശുപത്രിയിലേക്ക് പോകാന്‍ തയ്യാറെടുത്ത് നില്‍ക്കുകയാണ് ഇദ്ദേഹം. ശനിയാഴ്ച വൈകിയ ശേഷം പോകാമെന്നായിരുന്നു തീരുമാനം, പക്ഷേ, ഇനിയും വിളിയെത്തിയിട്ടില്ല.
കലാകാരന്‍ കൂടിയാണ് സിറിള്‍. ഖത്തര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കലാ സംഘടന ഡ്രീംസ് ഖത്തര്‍ നടത്തിയ രചനാ മത്സരത്തില്‍
കഥാപുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഹിറ്റ് സിനിമ തണ്ണീര്‍മത്തനില്‍ പാട്ടെഴുതാന്‍ അവസരം ലഭിച്ചിരുന്നു. എന്നാല്‍ അച്ഛന്‍ സിദ്ധന് രോഗം കലശലായി മാറിയതിനാല്‍ അതിന് കഴിഞ്ഞില്ല.
സംസ്ഥാനാടിസ്ഥാനത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. പ്രളയത്തോടനുബന്ധിച്ച് ഒട്ടേറെ നഷ്ടങ്ങള്‍ സംഭവിച്ചു. ഉണ്ടായിരുന്ന അഞ്ച് പശുക്കളും ഒഴുകിപ്പോയി. പ്രളയം വീടിനെയും മുക്കിയിരുന്നു.
2018 ല്‍ പിതാവിനെ നഷ്ടപ്പെട്ടു. പിതാവ് വരുത്തിവച്ച കുറച്ചു കടങ്ങള്‍ ബാക്കിയുണ്ട്. അത് വീട്ടാനുള്ള ശ്രമത്തിലാണ്.
സ്വന്തം അവയവം പകുത്ത് നല്‍കുന്ന വിവരം അമ്മ ഉഷയോടും ഭാര്യ രേവതിയോടും മകന്‍ സൂര്യദേവിനോട് പോലും അറിയിച്ചത് അവയവ ദാനത്തിന് പുറപ്പെടാന്‍ തയ്യാറായപ്പോള്‍ മാത്രമാണ്.