കണ്ണൂര്‍: ഇരിക്കൂറില്‍ യുവാവ് കുത്തേറ്റ് മരിച്ചു. സുകുമാരന്റെ മകന്‍ വിഷ്ണു (26) ആണ് കൊല്ലപ്പെട്ടത്. പടിയൂര്‍ കല്യാട് പഞ്ചായത്തിലെ ആര്യങ്കോട് കോളനിയില്‍ വ്യാഴാഴ്ച വൈകീട്ടോടെയാണ് സംഭവം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ വീട്ടുകാര്‍ വിഷ്ണുവിനെ കുത്തേറ്റ നിലയില്‍ വരാന്തയില്‍ കാണുകയായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരത്തേക്ക് കൊണ്ടുപോയി. സംഭവത്തില്‍ ഇരിക്കൂര്‍ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.