തിരുവനന്തപുരം: തിരുവനന്തപുരം പോത്തന്‍കോട് ഭര്‍ത്താവ് ബൈക്ക് അപകടത്തില്‍ ഭര്‍ത്താവ് മരിച്ചതിന് പിന്നാലെ യുവതി ആത്മഹത്യ ചെയ്തു.
പോത്തന്‍കോട് പ്ലാമൂട് ചിറ്റിക്കര സ്വദേശിനി മിഥുന(22) ആണ് മരിച്ചത്. സമീപത്തെ പാറക്കുളത്തിലാണ് മിഥുനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെയോടെ മിഥുന കാണാതാവുകയായിരുന്നു. തിരച്ചലിലാണ് സമീപത്തെ പാറകുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇപ്പോള്‍ മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ്.
മിഥുന മുരുക്കുംപുഴ സ്വദേശിയാണ്. യുവതിയുടെ ഭര്‍ത്താവ് സൂരജ് അഞ്ച് ദിവസം മുന്‍പ് ദേശീയപാത മുട്ടത്തറ വച്ച് വാഹനാപകടത്തില്‍ മരണപ്പെട്ടിരുന്നു. നഴ്‌സിങ് വിദ്യാര്‍ഥിയായ മിഥുനയെ കോളജില്‍ കൊണ്ട് വിട്ട് മടങ്ങുന്ന വഴിയാണ് സൂരജ് അപകടത്തില്‍പെട്ടത്. ഭര്‍ത്താവിന്റെ മരണത്തില്‍ അതീവ ദുഖിതയായിരുന്നു മിഥുന.
ഇരവരുടേയും പ്രണയവിവാഹമായിരുന്നു. ആറുമാസം മുന്‍പാണ് ഇവര്‍ വിവാഹിതരായത്.