യുവ തൊഴിലാളി വിഭാഗം ഐഎന്‍ടിയുസി തൃശൂര്‍ ജില്ലയിലെ വിവിധ ഇടങ്ങളില്‍ പരിസ്ഥിതി സൗഹൃദ പ്രതിഷേധം സംഘടിപ്പിച്ചു

Update: 2021-07-03 14:32 GMT

മാള: യുവ തൊഴിലാളി വിഭാഗം ഐഎന്‍ടിയുസി സംസ്ഥാന കമ്മിറ്റിയുടെ നിദ്ദേശപ്രകാരം കേരളത്തിലെ മുഴുവന്‍ മണ്ഡലങ്ങളിലും സംസ്ഥാന സര്‍ക്കാരിന്റെ വനംകൊള്ളയ്‌ക്കെതിരെ പൊതുഇടങ്ങളില്‍ വൃക്ഷത്തൈകള്‍ നട്ട് പരിസ്ഥിതി സൗഹൃദ പ്രതിക്ഷേധം സംഘടിപ്പിച്ചു. പിണറായിയുടെ നേതൃത്വത്തില്‍ നടന്ന വനംകൊള്ളക്കെതിരെ സമഗ്രമായ ജുഡീഷ്യല്‍ അന്വേഷണം നടത്തുക എന്ന മുദ്രാവാക്യം വിളിച്ചാണ് ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചത്.

കൊടുങ്ങല്ലൂര്‍ നിയോജക മണ്ഡലത്തിലെ പൊയ്യ മണ്ഡലത്തില്‍ ഐഎന്‍ടിയുസി നിയോജക മണ്ഡലം പ്രസിഡന്റ് വിനോദ് വിതയത്തില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സി കെ വിത്സന്‍ അധ്യക്ഷത വഹിച്ചു.

മാളയില്‍ ജോഷി പെരേപ്പാടന്‍ ഉദ്ഘാടകനായി. വിനയന്‍ കാവനാട് അധ്യക്ഷത വഹിച്ചു.

അന്നമനടയില്‍ കെ സി സതീശന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. റോബര്‍ട്ട് അധ്യക്ഷത വഹിച്ചു.

വെള്ളാങ്കല്ലൂരില്‍ സോജോ പറോക്കാരന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.ഷോന പ്രവീണ്‍ അധ്യക്ഷത വഹിച്ചു.

കുഴൂരില്‍ വി വി അന്തോണി ഉദ്ഘാടനം നിര്‍വ്വഹിച്ചു. സി എല്‍ സാബു അധ്യക്ഷത വഹിച്ചു.

മേത്തലയില്‍ ഷഫീക്ക് മണപ്പുറത്ത് വൃക്ഷതൈ നട്ടു ഉദ്ഘാടനം നിര്‍വ്വഹിച്ചു. എ എ താഹിര്‍ അധ്യക്ഷത വഹിച്ചു.

Tags:    

Similar News