മഞ്ചേരിയിൽ 10 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ

Update: 2022-12-15 11:52 GMT

മഞ്ചേരി : മഞ്ചേരിയിൽ നിരോധിത മയക്കുമരുന്നായ 10 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. പാണ്ടിക്കാട് ഒറവമ്പ്രം സ്വദേശി ഷഹനുൽ ഫർഷാദാണ്(28) പിടിയിലായത്.

ചില്ലറ വിപണിയിൽ അര ലക്ഷം രൂപ വിലവരുന്ന 10 ഗ്രാം അധിമാരക മയക്കുമരുന്ന് വിഭാഗത്തിൽപ്പെട്ട MDMA ഇയാളിൽ നിന്ന് പിടികൂടി.


 പോലീസിനെ കണ്ട് കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ 10 കിലോമീറ്ററോളം പിന്തുടർന്ന് സാഹസികമായാണ് പ്രതിയെ പിടികൂടിയത്.

മഞ്ചേരി പയ്യനാട് കുട്ടിപ്പാറ നെല്ലിക്കുത്ത് ഭാഗങ്ങളിലെ കുട്ടികൾക്കും യുവാക്കൾക്കും മറ്റും ലഹരി വില്പന നടത്തുന്ന സംഘങ്ങളെ കുറിച്ച് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ് സുജിത്ത് ദാസിന് ലഭിച്ച വിവരത്തെ തുറന്നു , മലപ്പുറം dysp അബ്ദുൽ ബഷീറിന്റെ നേതൃത്വത്തിലുള്ള ജില്ലാ ആന്റി നർക്കോട്ടിക് ടീമും മഞ്ചേരി അഡീഷണൽ എസ്ഐ കൃഷ്ണന്റെ നേതൃത്വത്തിൽ മഞ്ചേരി പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.


 പ്രതി ലഹരി വില്പന നടത്താൻ ഉപയോഗിക്കുന്ന വാഹനം പോലീസ് പിടിച്ചെടുത്തു.  

 കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. 

 എസ്ഐ കൃഷ്ണൻ, എഎസ്ഐ സത്യൻ കൃഷ്ണദാസ്, തസ്‌ലീം , DANSAF ടീം അംഗങ്ങയായ ദിനേഷ്.ഐ കെ, ഷഹേഷ് R, ജസീർ കെ, കെ, സിറാജ്ജുദ്ധീൻ കെ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടി കേസന്വേഷണം നടത്തുന്നത്.

Similar News