കൊവിഡ് രോഗി സന്ദര്‍ശിച്ച പയ്യോളി ബീവറേജ് ഔട്ട്‌ലെറ്റ് അടച്ചുപൂട്ടണമെന്ന് യൂത്ത് കോണ്‍ഗ്രസ്
പയ്യോളി: കൊവിഡ് 19 പരിശോധനാഫലം പോസിറ്റീവായ വ്യക്തി സന്ദര്‍ശിച്ച പയ്യോളി ബീവറേജ് ഷോപ്പ് കൊവിഡ് 19 രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ പ്രകാരം അടച്ചിടാതെ തുറന്നു പ്രവര്‍ത്തിപ്പിക്കുന്ന നടപടിക്കെതിരേ യൂത്ത് കോണ്‍ഗ്രസ്.
പയ്യോളി ടൗണില്‍ തന്നെയുള്ള സമാന സഹചര്യത്തിലുള്ള സ്ഥാപനങ്ങള്‍ എല്ലാം സുരക്ഷാമാനദണ്ഡപ്രകാരം അടച്ചു പൂട്ടുമ്പോള്‍ കൂടുതല്‍ ആളുകള്‍ എത്തുന്ന സര്‍ക്കാര്‍ ബീവറേജ് ഔട്ട്‌ലെറ്റ് ഇത്തരം മാനദണ്ഡങ്ങള്‍ പാലിക്കാതെ പ്രവര്‍ത്തിക്കുന്നത് കൊവിഡ് രോഗപ്രതിരോധ നടപടിയില്‍ സര്‍ക്കാരിനുള്ള ആത്മാര്‍ഥത ഇല്ലായ്മയുടെ തെളിവും പൊതുസമൂഹത്തോടുള്ള വെല്ലുവിളിയുമാണെന്ന് യൂത്ത് കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ഇ കെ ശീതള്‍ രാജ് ആരോപിച്ചു. പയ്യോളി ബീവറേജ് ഷോപ് സുരക്ഷാ മാനദണ്ഡപ്രകാരം പറയുന്ന അത്രയും ദിവസങ്ങള്‍ അടച്ചിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.