അധ്യാപക ദിനത്തില്‍ മന്ത്രി ജലീലിനെതിരേ 'ചട്ടം പഠിപ്പിക്കല്‍ സമര'വുമായി യൂത്ത് കോണ്‍ഗ്രസ്

Update: 2020-09-05 13:09 GMT

മലപ്പുറം: വിദേശ നാണ്യ വിനിമയ ചട്ടം ലംഘിച്ച് യുഎഇ കോണ്‍സുലേറ്റില്‍ നിന്നു സഹായം കൈപ്പറ്റുകയും അതിനെ ന്യായീകരിക്കുകയും ചെയ്യുന്ന മന്ത്രി കെ ടി ജലീലിനെ മന്ത്രിസഭയില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി അധ്യാപക ദിനത്തില്‍ ചട്ടം പഠിപ്പിക്കല്‍ സമരം നടത്തി. തവനൂര്‍ നരിപറമ്പിലെ മന്ത്രി ജലീലിന്റെ ഓഫിസിന് മുമ്പില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഖുര്‍ആന്‍ വിശ്വാസികളുടെ ജീവിതത്തിന്റെ കവചമാണെന്നും മന്ത്രി ജലീല്‍ അതിനെ സ്വര്‍ണക്കടത്തിന്റെയും ചട്ട ലംഘനങ്ങളുടെയും കവചമായി ഉപയോഗിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

    ജില്ലാ പ്രസിഡന്റ് ഷാജി പച്ചേരി അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് റിയാസ് മുക്കോളി, സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ സി കെ ഹാരിസ്, ഇ പി രാജീവ്, നൗഫല്‍ ബാബു, യു കെ അഭിലാഷ്, ഒ കെ ഫാറൂഖ്, സെക്രട്ടറിമാരായ അഡ്വ. എ എം രോഹിത്, പി നിധീഷ്, പി ഇഫ്തിഖാറുദ്ദീന്‍, സിദ്ദീഖ് പന്താവൂര്‍, ഷഫീക് കൈമലശേരി, ടി പി മുഹമ്മദ്, പി നസറുല്ല, സി എം പുരുഷോത്തമന്‍, ഹാരിസ് മുതൂര്‍, റംഷാദ്, ടി എം മനീഷ്, അഡ്വ. രതീഷ് കൃഷ്ണ, റിയാസ് പഴഞ്ഞി, മുഹമ്മദ് പാറയില്‍, യൂസഫ് പുളിക്കല്‍, സഫീര്‍ ജാന്‍, ഉമറലി കരേക്കാട്, സുനില്‍ പോരൂര്‍, അഷ്റഫ് കുഴിമണ്ണ, ജംഷീര്‍ പാറയില്‍, സൈഫുദ്ദീന്‍ കണ്ണനാരി, ശബാബ് വക്കരത്ത്, ഹബീബ് ആദൃശ്ശേരി, വിനു എരമംഗലം, എം ടി റിയാസ്, കെ പി ശറഫുദ്ദീന്‍, യാക്കൂബ് കുന്നംപള്ളി, ഹുസയ്ന്‍ കുട്ടി, പ്രകാശന്‍ കാലടി പങ്കെടുത്തു.

Youth Congress launches' Law Teaching Strike 'against Minister Jaleel on Teachers' Day




Tags:    

Similar News