കാല്‍വെട്ടി റോഡിലേക്ക് എറിഞ്ഞു; തിരുവനന്തപുരത്ത് ഗുണ്ടാസംഘം യുവാവിനെ വെട്ടിക്കൊന്നു
വെട്ടേറ്റു വീണ ശേഷമാണ് സുധീഷിന്റെ കാല് അക്രമിസംഘം വെട്ടിമാറ്റിയത്. സംഘത്തിലുണ്ടായിരുന്നവരില്‍ ഒരാള്‍ മുറിഞ്ഞു പോയ കാലുമെടുത്ത് പുറത്തേക്ക് വരികയും ബൈക്കില്‍ കയറി തിരിച്ചു പോകും വഴി റോഡിലേക്ക് വലിച്ചെറിയുകയുമായിരുന്നു.
തിരുവനന്തപുരം: തിരുവനന്തപുരം പോത്തന്‍കോട് ഗുണ്ടാസംഘം യുവാവിനെ വെട്ടിക്കൊലപ്പെടുത്തി. കല്ലൂര്‍ സ്വദേശി സുധീഷിനെയാണ് വെട്ടിക്കൊലപ്പെടുത്തിയത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് സുധീഷ്. ഗുണ്ടാകുടിപ്പകയാണ് കൊലക്ക് കാരണമെന്ന് പോലിസ് പറഞ്ഞു.
പോത്തന്‍കോട് കല്ലൂരിലാണ് സംഭവം. ബൈക്കിലും ഓട്ടോയിലുമായി എത്തിയ പത്തംഗ സംഘമാണ് കാല് വെട്ടിയെടുത്തത്. സംഘത്തെ കണ്ട് ഓടി വീട്ടില്‍ കയറിയ സുധീഷിനെ വീട്ടിനകത്തിട്ട് വെട്ടുകയായിരുന്നു. ദേഹത്താകെ വെട്ടേറ്റ സുധീഷിനെ ഗുരുതരാവസ്ഥയില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും പിന്നീട് മരണപ്പെട്ടു.