മാള: പൂപ്പത്തി സ്വദേശിയായ യുവാവിനെ കാണാനില്ലെന്ന് പരാതി. പൂപ്പത്തി പള്ളിയില്‍ മാധവന്റെ മകന്‍ ശ്രീജിത്തി(33) നെയാണ് കാണാതായത്. ഇതു സംബന്ധിച്ച് മാധവന്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഒരുമാസം മുന്‍പ് ഗുരുവായൂരിലെ വ്യാപാരസ്ഥാപനത്തില്‍ ജോലിക്ക് ഉണ്ടായിരുന്നു. എന്നാല്‍ തുടര്‍ന്ന് എങ്ങോട്ട് പോയെന്ന് കുടുംബക്കാര്‍ക്ക് വിവരം ലഭിച്ചിട്ടില്ല. ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്ത പൊലീസ് സ്‌റ്റേഷനില്‍ അറിയിക്കേണ്ടതാണെന്ന് പോലിസ് പറഞ്ഞു.