തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് തകര്‍പ്പന്‍ ജയം: 20ല്‍ 13 സീറ്റും എല്‍എഡിഎഫിന്

Update: 2018-10-12 07:43 GMT
കോഴിക്കോട്: സംസ്ഥാനത്ത് പത്ത് ജില്ലകളിലെ 20 തദ്ദേശസ്വയംഭരണ വാര്‍ഡുകളില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് തകര്‍പ്പന്‍ ജയം. 20 വാര്‍ഡുകളില്‍ 13 സീറ്റും എല്‍ഡിഎഫ് നേടി. അഞ്ച് സീറ്റുകള്‍ യുഡിിഎഫില്‍ നിന്ന് എല്‍ഡിഎഫ് പിടിച്ചെടുക്കുകയായിരുന്നു. യുഡിഎഫിന് 6 വാര്‍ഡ് ലഭിച്ചു. കഴിഞ്ഞതവണ യുഡിഎഫ് വിജയിച്ച ഒരു വാര്‍ഡ് ബിജെപി നേടി.



പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ത്‌ദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന പത്ത് ഉപതെരഞ്ഞെടുപ്പിലും എല്‍ഡിഎഫിനായിരുന്നു മുന്നേറ്റം. ഇക്കുറിയും ഇത് ആവര്‍ത്തിച്ചു. പത്ത് തെരഞ്ഞെടുപ്പുകളിലായി 25 ലധികം സീറ്റുകളാണ് എല്‍ഡിഎഫ് മറ്റുള്ളവരില്‍ നിന്ന് പിടിച്ചെടുത്ത്.
കണ്ണൂര്‍ ജില്ലയില്‍ ഉപതെരെഞ്ഞെടുപ്പ് നടന്ന നാലിടത്തും എല്‍ഡി എഫ് വിജയിച്ചു. എടക്കാട് ബ്ലോക്ക് പഞ്ചായത്ത് കൊളച്ചേരി ഡിവിഷനില്‍ എല്‍ഡിഎഫിന് അട്ടിമറി ജയം. നിലവില്‍ യുഡിഎഫിന്റെ കുത്തകയായിരുന്ന കൊളച്ചേരിസീറ്റ് എല്‍ഡിഎഫ് പിടച്ചെടുത്തു. സിപിഐ -എം മയ്യില്‍ ഏരിയാകമ്മറ്റി അംഗം കെ.അനില്‍ കുമാറാണ് വിജയിച്ചത്..
തലശേരി നഗരസഭ ആറാം വാര്‍ഡ് കാവുംഭാഗം ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയിച്ചു. സിപിഐ എം സ്ഥാനാര്‍ഥി കെ എന്‍ അനീഷ് 475 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്. കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
മാങ്ങാട്ടിടം പഞ്ചായത്ത് കൈതേരി 12 മൈല്‍ വാര്‍ഡില്‍ കാഞ്ഞന്‍ ബാലന്‍ (സിപിഐ എം ) വിജയിച്ചു.
കണ്ണപുരം പഞ്ചായത്ത് കയറ്റീല്‍ വാര്‍ഡില്‍ പി വി ദാമോദരന്‍ (സിപിഐ-എം ) വിജയിച്ചു.
എറണാകുളം പോത്താനിക്കാട്ടെ തൃക്കേപ്പടി വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ഗീത ശശികുമാര്‍ (സിപിഐ) വിജയിച്ചു.
ബത്തേരി നഗരസഭയിലെ മന്നം കൊല്ലി ഡിവിഷനിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് വിജയം. എല്‍ഡിഎഫ് സ്ഥാനാര്‍ഥി സിപിഐ എമ്മിലെ ഷേര്‍ളി കൃഷ്ണന്‍ 150 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുക്കപ്പെട്ടത്
കൊല്ലം ജില്ലയില്‍ മൂന്നില്‍ രണ്ടു സീറ്റും എല്‍ഡിഎഫ് വിജയിച്ചു. ശൂരനാട് തെക്ക് തൃക്കുന്നപ്പുഴ വടക്ക് നാലാം വാര്‍ഡിലെ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ശശീന്ദ്രന്‍ പിള്ള വിജയിച്ചു.കോണ്‍ഗ്രസില്‍ നിന്ന് വാര്‍ഡ് പിടിച്ചെടുക്കുകയായിരുന്നു. ഇടുക്കിയില്‍ രണ്ട് എല്‍ഡിഎഫും ഒരണ്ണെം യുഡിഎഫും നേടി.
തിരുവനന്തപുരം നന്ദിയോട് മീന്‍മുട്ടി വാര്‍ഡില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി ആര്‍ പുഷ്പന്‍ 106 വോട്ടിന് വിജയിച്ചു. .
നാവായിക്കുളം ഗ്രാമപഞ്ചായത്തിലെ 28ാം മൈല്‍ വാര്‍ഡില്‍ കോണ്‍ഗ്രസ് വാര്‍ഡില്‍ ബിജെപി ജയിച്ചു. കഴിഞ്ഞതവണ വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ലൈല നേതൃത്വത്തോട് കലഹിച്ച് രാജിവച്ചതോടെയാണ് ഉപതിരെഞ്ഞെടുപ്പ് ഉണ്ടായത്. എല്‍ഡിഎഫ് 387 വോട്ടുകളുമായി രണ്ടാമതെത്തി.

Similar News