പനീര്‍ ടിക്ക എങ്ങനെ പാചകം ചെയ്യാം;തയ്യാറാക്കുന്ന വിധവുമായി സ്‌പെഷ്യല്‍ ഷെഫ് നവനീത് സിംഗ്

മലയാളികളുടെ ഇഷ്ട വിഭമായി മാറിയിരിക്കുന്ന പനീര്‍ ടിക്ക പാചകം ചെയ്യുന്ന വിധമാണ് ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി ഷെഫ്‌സ് സ്‌പെഷ്യല്‍ ഷെഫ് നവനീത് സിംഗ്, ഐടിസി രജ്പുതാന, ജയ്പൂര്‍ താഴെ വിവരിക്കുന്നത്

Update: 2021-09-07 09:21 GMT

മലയാളികളുടെ ഇഷ്ട വിഭമായി മാറിയിരിക്കുകയാണ് പനീര്‍ ടിക്ക. പ്രത്യേകിച്ച് കുട്ടികളുടെ പനീര്‍ ടിക്ക പാചകം ചെയ്യുന്ന വിധമാണ് ഫൈവ് സ്റ്റാര്‍ കിച്ചന്‍ ഐടിസി ഷെഫ്‌സ് സ്‌പെഷ്യല്‍ ഷെഫ് നവനീത് സിംഗ്, ഐടിസി രജ്പുതാന, ജയ്പൂര്‍ താഴെ വിവരിക്കുന്നത്.

പനീര്‍ ടിക്ക

ഒപ്പം കഴിക്കാവുന്നവ: പുതിന ചട്ണി

സെര്‍വിംഗ് പോര്‍ഷനുകള്‍: 2

ഗാര്‍ണിഷ് ചെയ്യാന്‍: മല്ലിയില അരിഞ്ഞത്, നാരങ്ങാനീര്, ചാട്ട് മസാല, ഉരുക്കിയ ബട്ടര്‍

ചേരുവകള്‍

ചേരുവകള്‍ അളവ്

കോട്ടേജ് ചീസ്(പനീര്‍) 300 ഗ്രാം

മാരിനേറ്റ് ചെയ്യാന്‍

ചേരുവകള്‍ അളവ്

കട്ടിത്തൈര് 1 കപ്പ്

മഞ്ഞള്‍ 1 ടീസ്പൂണ്‍

ക്രീം 0.5 കപ്പ്

കടലപ്പൊടി 2 ടേബിള്‍സ്പൂണ്‍

ഉപ്പ് ആവശ്യത്തിന്

മുളകുപൊടി 1 ടീസ്പൂണ്‍

കടുകെണ്ണ 2 ടേബിള്‍സ്പൂണ്‍

സാലഡിന്

ചേരുവകള്‍ അളവ്

റെഡ് പെപ്പര്‍ 1 എണ്ണം

യെല്ലോ പെപ്പര്‍ 1 എണ്ണം

കാപ്‌സിക്കം 1 എണ്ണം

സവാള 1 എണ്ണം

തക്കാളി 2 എണ്ണം

ജീരകം ആവശ്യത്തിന്

ഉപ്പ് ആവശ്യത്തിന്

മുളകുപൊടി 1 ടീസ്പൂണ്‍

കടുകെണ്ണ 2 ടേബിള്‍സ്പൂണ്‍

നാരങ്ങാനീര്. 1 നാരങ്ങയുടെ നീര്

പാചകവിധി

മാരിനേഷന്

പനീര്‍ സമചതുരങ്ങളാക്കി മുറിച്ച്, അതിനു മുകളിലേക്ക് കുറച്ച് ചുവന്ന മുളകുപൊടിയും ഉപ്പും വിതറുക.ചേരുവകള്‍ എല്ലാം ഒരുമിച്ച് ചേര്‍ത്ത് പേസ്റ്റാക്കി എടുക്കുക.ഇതിലേക്ക് നേരത്തെ മുറിച്ചുവെച്ച പനീര്‍ ചേര്‍ത്ത് 2 മണിക്കൂര്‍ വെക്കുക.

സാലഡ് ഉണ്ടാക്കാന്‍

എല്ലാ പച്ചക്കറികളും അരിയുക.നാരങ്ങാനീരും കടുകെണ്ണയും മസാലപ്പൊടികളും ചേര്‍ത്ത് നന്നായി ഇളക്കുക.

പാചകം ചെയ്യുന്ന വിധം

പനീര്‍, പച്ചക്കറികള്‍ എന്നിവ പ്രത്യേകം സ്‌ക്യൂവറുകളിലാക്കി വെക്കുക.പനീര്‍ തണ്ടൂരിനുള്ളില്‍ ചെറിയ ചൂടില്‍ വെച്ച്, മൃദുവാകുന്നതുവരെ വേവിക്കുക.ശേഷം പുതിന ചട്ണിക്കൊപ്പം ചൂടോടെ വിളമ്പാം.

Tags:    

Similar News