ഹൃദ്രോഗം: ശാസ്ത്ര സമ്മേളനത്തിന് കൊച്ചിയില്‍ തുടക്കം
സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.ആരോഗ്യ, മാനവ വിഭവശേഷിയും, സമ്പദ് വ്യവസ്ഥയും തകരാറിലാക്കുന്ന രോഗമായി വര്‍ധിച്ചു വരുന്ന ഹൃദ്രോഗങ്ങളെ കാണേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രോഗ നിരീക്ഷണം, നിര്‍ണയം, ചികില്‍സ, പ്രതിരോധം, എന്നിവയ്ക്ക് ആരാഗ്യമേഘലയില്‍ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്. ചികില്‍സാ ചെലവ്, ദൂരം എന്നിവ അത്യന്താധുനിക ചികില്‍സ ലഭ്യമാവുന്നതിന് ആര്‍ക്കും തടസമാവരുതെന്നും സ്പീക്കര്‍ പറഞ്ഞു
കൊച്ചി: ഹൃദയത്തിന്റെ പമ്പിങ്ങ് പ്രവര്‍ത്തനം തകരാറിലായി സംഭവിക്കുന്ന ഹൃദ്രോഗങ്ങള്‍ സംബന്ധിച്ച് കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യയുടെ ഹാര്‍ട്ട് ഫെയില്യര്‍ കൗണ്‍സില്‍ സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ ശാസ്ത്ര സമ്മേളനത്തിന് കൊച്ചിയില്‍ തുടക്കം. സ്പീക്കര്‍ പി .ശ്രീരാമകൃഷ്ണന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു.ആരോഗ്യ, മാനവ വിഭവശേഷിയും, സമ്പദ് വ്യവസ്ഥയും തകരാറിലാക്കുന്ന രോഗമായി വര്‍ധിച്ചു വരുന്ന ഹൃദ്രോഗങ്ങളെ കാണേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രോഗ നിരീക്ഷണം, നിര്‍ണയം, ചികില്‍സ, പ്രതിരോധം, എന്നിവയ്ക്ക് ആരാഗ്യമേഘലയില്‍ കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണ്. ചികില്‍സാ ചെലവ്, ദൂരം എന്നിവ അത്യന്താധുനിക ചികില്‍സ ലഭ്യമാവുന്നതിന് ആര്‍ക്കും തടസമാവരുതെന്നും സ്പീക്കര്‍ പറഞ്ഞു. ഡോ.എം കെ ദാസ്, ഡോ.സൗമിത്ര കുമാര്‍, ഡോ.അംബുജ് റോയ്, ഡോ.പി പി മോഹനന്‍, ഡോ.കെ പി മര്‍ക്കോസ്, ഡോ. എ ജാബിര്‍ എന്നിവര്‍ സംസാരിച്ചു.ഹൃദ്രോഗ മൂലം ഒരു വര്‍ഷത്തില്‍ 30% മരണനിരക്ക് രേഖപ്പെടുത്തുന്നുണ്ടെന്ന് ഓര്‍ഗനൈസിങ്ങ് സെക്രട്ടറി ഡോ എ ജാബിര്‍ പറഞ്ഞു.
മൂന്നു വര്‍ഷത്തിനിടയില്‍ 50% മാത്രമാണ് അതിജീവന നിരക്ക്. മിക്ക രോഗികളേയും ആറുമാസത്തിനുള്ളില്‍ വീണ്ടും ആശൂപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്ന അവസ്ഥയുണ്ട്. ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ ആരോഗ്യ വെല്ലുവിളിയായാണ് ഇതിനെ കാണേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. ഹാര്‍ട്ട് ഫെയില്യര്‍ ഹൃദയാഘാതത്തില്‍ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നതിന് പൊതുവായ അവബോധം ആവശ്യമാണ്. രക്തം പമ്പ് ചെയ്യാനുള്ള കഴിവ് ദുര്‍ബലമാവുന്നതാണ് ഹാര്‍ട്ട് ഫെയില്യര്‍. ഹൃദയാഘാതം ഒരു കാരണം മാത്രമാണ്. ഹൃദയപേശികളുടെ വീക്കം, ജന്‍മനായുള്ള ഹൃദ്രോഗങ്ങള്‍, പ്രമേഹം, അമിത രക്തസമ്മര്‍ദ്ദം, ഹൃദയ താളപ്പിഴകള്‍, അമിത വണ്ണം, വൃക്കാ രോഗങ്ങള്‍ എന്നിവയും ഹാര്‍ട്ട് ഫെയില്യറിലേക്ക് നയിക്കാമെന്നും ഡോ. ജാബിര്‍. എ പറഞ്ഞു. ശരീരാവശ്യങ്ങള്‍ക്കായി അറയില്‍ നിന്ന് 55% മുതല്‍ 70% വരെ രക്തം പ്രധാന രക്ത അറ പമ്പ് ചെയ്യേണ്ടതുണ്ട്. ഇജക്ഷന്‍ ഫ്രാക്ഷനിലാണ് ഇത് അളക്കുന്നത്. 35% ത്തില്‍ താഴെയാണെങ്കില്‍ കടുത്ത ഹാര്‍ട്ട് ഫെയില്യര്‍ ഉള്ളതായി പറയാമെന്നും ഡോ. ജാബിര്‍ പറഞ്ഞു. ഇന്ത്യയിലെ ഹൃദയ ഫെയില്യര്‍ ചികിത്സാ ഫലങ്ങള്‍ മെച്ചപ്പെടുത്തുകയാണ് സമ്മേളനത്തിന്റെ പ്രധാന സന്ദേശം. ഇതു മൂലം ഉണ്ടാവുന്ന സാമൂഹികവും സാമ്പത്തികവുമായ പ്രത്യാഘാതങ്ങള്‍ കണക്കിലെടുത്ത് ഏറ്റവും പുതിയ രോഗ നിര്‍ണ്ണയവും അത്യന്താധുനിക ചികിത്സാ ഉപാധികളും സമ്മേളനം ചര്‍ച്ച ചെയ്യും.ഹാര്‍ട്ട് ഫെയില്യര്‍ ചികില്‍സ മേഖലയിലെ അന്തര്‍ദേശീയ, ദേശീയ വിദഗ്ദ്ധര്‍ അനുഭവവും വൈദഗ്ദ്ധ്യവും പങ്കുവയ്ക്കമെന്നും ,സങ്കീര്‍ണ്ണവിഷയങ്ങള്‍ പഠനവിഷയമാകുമെന്നും ഡോ. പി പി മോഹനന്‍ പറഞ്ഞു.
ജൂലൈ 8 മുതല്‍ 14 വരെ കാലയളവിനിടയില്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള ആശുപത്രികളില്‍ പ്രവേശിപ്പിച്ച ഹാര്‍ട്ട് ഫെയില്യര്‍ രോഗികളുടെ വിവരങ്ങള്‍ പ്രസിദ്ധീകരിച്ച സി എസ് ഐ ഹാര്‍ട്ട് ഫെയിലര്‍ സ്നാപ് സര്‍വ്വേ ഫലം സമ്മേളനത്തില്‍ അവതരിപ്പിക്കും . ആരോഗ്യകരമായ ഹൃദയം എന്ന ആശയം പ്രോത്സാഹിപ്പിക്കുന്നതിനും , ഹൃദ്രോഗം തടയാന്‍ നിരന്തര വ്യായാമത്തിന്റെ ആവശ്യകതയെ കുറിച്ചു അവബോധം സൃഷ്ടിക്കാനും ഞായറാഴ്ച രാവിലെ 6 മണിക്ക് 20 കി.മി സൈക്ലത്തോണ്‍ നടക്കും . ഹാര്‍ട്ട് ഫെയിലര്‍ സൊസൈറ്റി ഓഫ് അമേരിക്ക പ്രസിഡന്റ് സംസ്ഥാനത്ത് ആദ്യമായാണ് ഈ സമ്മേളനം സംഘടിപ്പിക്കുന്നതെന്ന് സംഘാടക ചെയര്‍മാന്‍ ഡോ.പി പി മോഹനന്‍ പറഞ്ഞു. രണ്ട് ദിവസത്തെ സമ്മേളനത്തില്‍ അമ്പതിലധികം ശാസ്ത്ര സെഷനുകളും മൂന്ന് പ്രധാന വര്‍ക്ക്ഷോപ്പുകളും നടക്കും. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി എണ്ണൂറിലധികം ഹൃദ്രോഗ വിദഗ്ദ്ധര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.