ന്യൂറോളജി വിദഗ്ദ്ധരുടെ സംസ്ഥാന സമ്മേളനത്തിന് തുടക്കം
കൈരളി ന്യൂറോ സയന്‍സസ് സൊസൈറ്റിയാണ് (ന്യൂറോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ, കേരള ചാപ്റ്റര്‍) രണ്ട് ദിവസത്തെ സമ്മേളനത്തിന്റെ സംഘാടകര്‍.കേരള യൂനിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് വൈസ് ചാന്‍സലര്‍ ഡോ.കെ മോഹനന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.ന്യൂറോളജി രോഗങ്ങളും വൈകല്യങ്ങളും നേരിടാന്‍ അത്യന്താധുനിക രോഗനിര്‍ണ്ണയ ചികില്‍സാ സാങ്കേതികവിദ്യകള്‍ സംസ്ഥാനത്തുണ്ടെങ്കിലും ശാസ്ത്ര സാങ്കേതിക പുരോഗതിയും, വിദഗ്ധരുടെ സേവനവും എല്ലാ ജനങ്ങള്‍ക്കും ലഭ്യമാക്കേണ്ടതുണ്ടെന്ന് ഡോ.കെ മോഹനന്‍ പറഞ്ഞു
പെരിന്തല്‍മണ്ണ: നാഡി വ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങളുടെ നിര്‍ണ്ണയം, പ്രതിരോധം, ചികില്‍സ, ശസ്ത്രക്രിയകളിലെ സാങ്കേതിക മുന്നേറ്റങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുന്ന ന്യൂറോളജി വിദഗ്ദ്ധരുടെ സംസ്ഥാന സമ്മേളനം 'എസ്സെന്‍സ് 2020 ' പെരിന്തല്‍മണ്ണ ഷിഫ കണ്‍വെന്‍ഷന്‍ സെന്ററില്‍ ആരംഭിച്ചു.കൈരളി ന്യൂറോ സയന്‍സസ് സൊസൈറ്റിയാണ് (ന്യൂറോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ, കേരള ചാപ്റ്റര്‍) രണ്ട് ദിവസത്തെ സമ്മേളനത്തിന്റെ സംഘാടകര്‍.കേരള യൂനിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സസ് വൈസ് ചാന്‍സലര്‍ ഡോ.കെ മോഹനന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.ന്യൂറോളജി രോഗങ്ങളും വൈകല്യങ്ങളും നേരിടാന്‍ അത്യന്താധുനിക രോഗനിര്‍ണ്ണയ ചികില്‍സാ സാങ്കേതികവിദ്യകള്‍ സംസ്ഥാനത്തുണ്ടെങ്കിലും ശാസ്ത്ര സാങ്കേതിക പുരോഗതിയും, വിദഗ്ധരുടെ സേവനവും എല്ലാ ജനങ്ങള്‍ക്കും ലഭ്യമാക്കേണ്ടതുണ്ടെന്ന് ഡോ.കെ മോഹനന്‍ പറഞ്ഞു.ചികില്‍സാ സൗകര്യങ്ങള്‍ കുറഞ്ഞ ചെലവില്‍ സാധാരണക്കാരില്‍ എത്തിച്ചേരാന്‍ സമഗ്ര പദ്ധതികള്‍ ആവശ്യമാണ്
ഗ്രാമീണ മേഖലയില്‍ കൂടുതല്‍ ന്യൂറോളജിസ്റ്റുകളുടെ സേവനം ആവശ്യമാണ്. കൂടുതല്‍ ന്യൂറോ സ്പെഷ്യാലിറ്റി ക്ലിനിക്കുകളും, പുനരധിവാസ കേന്ദ്രങ്ങളും സ്ഥാപിക്കാനും സംഘടന ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.നാഡീ പേശി രോഗവ്യാപനം സംബന്ധിച്ച കണക്കുകള്‍പെരിന്തല്‍മണ്ണ ഇഎംഎസ് മെമ്മോറിയല്‍ കോഓപ്പറേറ്റീവ് ഹോസ്പിറ്റല്‍ ആന്റ് റിസര്‍ച്ച് സെന്ററിലെ ന്യൂറോസര്‍ജനും ഓര്‍ഗനൈസിംഗ് ചെയര്‍മാനുമായ ഡോ. എ വി ജയകൃഷ്ണന്‍ അവതരിപ്പിച്ചു.കുട്ടികളിലെയും കൗമാരക്കാരിലെയും നാഡി പേശി രോഗങ്ങള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പ്രയോഗിക പദ്ധതികള്‍ സമ്മേളനം ലക്ഷ്യമിടുന്നുണ്ടെന്ന മൗലാന ഹോസ്പിറ്റല്‍ ഓര്‍ഗനൈസിംഗ് സെക്രട്ടറിയും കണ്‍സള്‍ട്ടന്റ് ന്യൂറോളജിസ്റ്റുമായ ഡോ. സി ബിനീഷ് പറഞ്ഞു.കൈരളി ന്യൂറോ സയന്‍സസ് സൊസൈറ്റിയുടെ പുതിയ പ്രസിഡന്റായി പെരിന്തല്‍മണ്ണ മൗലാന ഹോസ്പിറ്റല്‍ ചീഫ് ന്യൂറോസര്‍ജന്‍ ഡോ. ജ്ഞാനദാസ് സ്ഥാനമേറ്റു.ഡോ. ജ്ഞാനദാസ്, എന്‍എസ്‌ഐകെസി പ്രസിഡന്റ് ഡോ. എ എസ് ഗിരിജ, സെക്രട്ടറി ഡോ.രാജ് എസ് ചന്ദ്രന്‍ സംസാരിച്ചു.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 350ല്‍ അധികം ന്യൂറോളജിസ്റ്റുകളും ന്യൂറോസര്‍ജന്‍മാരും സമ്മേളനത്തില്‍ പങ്കെടുക്കുന്നു.