കരകൗശല മേഖലയ്ക്ക് കൈതാങ്ങായി ഫ്‌ലിപ്കാര്‍ട്ട് സമര്‍ഥ്

Update: 2022-06-06 10:34 GMT

രകൗശല വിദ്യയില്‍ പേര് കേട്ട നാടാണ് ഇന്ത്യ.ഓരോ ഗ്രാമത്തിന്റെയും തനതായ, സാംസ്‌കാരികമായ കയ്യൊപ്പുകള്‍ പതിപ്പിച്ചുകൊണ്ടാണ് കരകൗശല വസ്തുക്കള്‍ രൂപപ്പെടുത്തിയെടുക്കുന്നത്.കരകൗശല വസ്തുക്കളുടെ നിര്‍മ്മാണം ഉപജീവനമായി കൊണ്ടു നടക്കുന്ന ഒട്ടനവധിപ്പേര്‍ നമ്മുടെ രാജ്യത്ത് ഉണ്ട്.ഈ കലാകാരന്മാരുടെ കൈകളില്‍ പിറന്ന് വീഴുന്ന മാസ്റ്റര്‍പീസുകള്‍ പുറം ലോകമറിയാതെ പോകുന്നതിനാല്‍ പലരും ഉപജീവനത്തിനായി മറ്റു പല ജോലികളും അന്വേഷിച്ച് പോയി കഴിഞ്ഞു.അതിനാല്‍ തന്നെ വംശനാശഭീഷണി നേരിടുകയാണ് ഈ മേഖല എന്ന് വേണം പറയാന്‍.

എന്നാല്‍ ഈ കലാകാരന്മാര്‍ക്ക് കൈതാങ്ങാകുന്ന പുതിയ ഒരു സംരഭവുമായി എത്തിയിരിക്കുകയാണ് ഫ്‌ലിപ്കാര്‍ട്ട.് ഫ്‌ലിപ്കാര്‍ട്ട് സമര്‍ഥ് എന്ന ഇ കൊമേഴ് പ്ലാറ്റ് ഫോം.ഇന്ത്യയിലെ കരകൗശല തൊഴിലാളികളുടെയും നെയ്ത്തുകാരുടെയും ചെറുകിടസംരംഭങ്ങളുടെയും ഉന്നമനമാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം. അര്‍ഹരായ ആളുകള്‍ക്ക് അവസരങ്ങള്‍ നല്‍കി, അവരെ സ്വയംപര്യാപ്തമാക്കി, സ്വന്തം കഴിവില്‍ വരുമാനമാര്‍ഗം കണ്ടെത്തി ജീവിതം തന്നെ മാറ്റിയെഴുതാനാണ് ഫ്‌ലിപ്കാര്‍ട്ട് സമര്‍ഥിന്റെ ലക്ഷ്യം.

ഫ്‌ലിപ്കാര്‍ട്ട് സമര്‍ഥ് ഒരു രാജ്യവ്യാപകമായ ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോം ആണ്. ഇതുവഴി കരകൗശലവിദഗ്ധര്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങള്‍ രാജ്യത്തെങ്ങും എത്തിക്കാനും വില്‍പന നടത്തുവാനും കഴിയും. കലാകാരന്മാരെ പ്രാദേശികമായല്ല, രാജ്യവ്യാപകമായിതന്നെ ഏറ്റെടുക്കുകയാണ് ഈ സംരംഭം. ഈ ലക്ഷ്യത്തിലേക്ക് എത്താനായി വിവിധ സംസ്ഥാനങ്ങളുമായും വിവിധ കരകൗശല സംഘങ്ങളുമായും ഒത്തുചേര്‍ന്ന് ഒരു ധാരണാപത്രത്തില്‍ ഒപ്പുവെച്ചിരിക്കുകയാണ് ഫ്‌ലിപ്കാര്‍ട്ട്. ഈ എഗ്രിമെന്റ് പ്രകാരം പത്തുലക്ഷത്തിലധികം കരകൗശല സംഘങ്ങള്‍ ഇന്ന് ഈ ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോമിന്റെ ഭാഗമായിക്കഴിഞ്ഞു.

ഇനി കരകൗശല തൊഴിലാളികളെയും നെയ്ത്തുകാരെയും പിന്തുണയ്ക്കാന്‍ അവരെ തിരഞ്ഞ് പോകണമെന്നില്ല. അവരെല്ലാം ഫ്‌ലിപ്കാര്‍ട്ടിലുണ്ട്. ഫ്‌ലിപ്കാര്‍ട്ട് ആപ്പ് വഴി 11 വ്യത്യസ്ത ഭാഷകളില്‍ നിങ്ങള്‍ക്ക് ഉല്‍പന്നങ്ങള്‍ സ്വന്തമാക്കാനാകും.

ആന്ധ്രാപ്രദേശ് സ്‌റ്റേറ്റ് ഹാന്‍ഡ്‌ലൂം വീവേഴ്‌സ് കോഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡും ഫ്‌ലിപ്കാര്‍ട്ട് സമര്‍ഥ് പ്രോഗ്രാമും കൈകോര്‍ത്തത് ആന്ധ്രയിലെ തദ്ദേശീയരായ നെയ്ത്തുകാര്‍ക്ക് 2020ലെ കൊവിഡ് കാലത്ത് വരുമാനം മെച്ചപ്പെടുത്തുവാനും രാജ്യമെങ്ങും തങ്ങളുടെ കസ്റ്റമറെ കണ്ടെത്താനും സഹായിച്ചു.വാണിജ്യ മേഖല മുഴുവന്‍ കൂപ്പുകുത്തിയ കൊവിഡ് കാലത്ത് ആന്ധ്രയിലെ നെയ്ത്തുകാര്‍ക്ക് തങ്ങളുടെ ബിസിനസ് പച്ചപിടിപ്പിക്കാന്‍ കഴിഞ്ഞത് ഫ്‌ലിപ്കാര്‍ട്ട് സമര്‍ഥ് പ്ലാറ്റ്‌ഫോം വഴിയാണ്.

ആന്ധ്രയിലെ തദ്ദേശീയ നെയ്ത്തുകാരുടെ കലാവിരുതിലാണ് ജംദാനി സാരികള്‍ രൂപം കൊള്ളുന്നത്.ഉന്നത ഗുണമേന്മയുള്ള, നല്ല കോട്ടണ്‍ മസ്‌ലിന്‍ തുണികൊണ്ടാണ് ജംദാനി സാരികള്‍ നിര്‍മിക്കുന്നത്. ഈ സാരികള്‍ കനം കുറഞ്ഞതും ചൂടുകാലത്ത് വധുവിന്റെ കല്യാണവസ്ത്രങ്ങള്‍ക്ക് അനുയോജ്യവുമാണ്.ജംദാനി സാരികള്‍ നെയ്‌തെടുക്കുന്നത് വളരെ സങ്കീര്‍ണമായ ഘട്ടങ്ങളിലൂടെയാണ്, നിരവധി ദിവസങ്ങളെടുത്ത്, കൈ കൊണ്ടാണ് ഈ സാരികള്‍ നെയ്‌തെടുക്കുന്നത്.ജംദാനി സാരികളെ 2013ല്‍ യുനസ്‌കോ, മാനവികതയുടെ അദൃശ്യമായ സാംസ്‌കാരിക പൈതൃകമായി പ്രഖ്യാപിച്ചിട്ടുണ്ട്.പൈതൃകം വിളിച്ചോതുന്ന ജംദാനി സാരികള്‍ ആന്ധ്രയിലെ നെയ്ത്തുകാര്‍ക്ക് ലോകത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ ഫ്‌ലിപ്കാര്‍ട്ട് സമര്‍ഥ് പ്ലാറ്റ്‌ഫോം അവസരം നല്‍കി.

മധ്യപ്രദേശിലെ ബാഘ് ഗ്രാമവാസികള്‍ മരംകൊണ്ടുള്ള അച്ചുകള്‍ നിര്‍മ്മിച്ച് അതില്‍ ചായംമുക്കി തുണികളില്‍ മനോഹരമായ ചിത്രപ്പണികള്‍ ചെയ്യുന്നതില്‍ മിടുക്കരാണ്.ആയിരം വര്‍ഷത്തിലേറേ പഴക്കമുള്ള കൈത്തൊഴിലാണ് ഇവര്‍ക്ക് ഇത്.പ്രകൃതിദത്തമായ നിറങ്ങളും ചായക്കൂട്ടുകളുമാണ് അവര്‍ അതിനായി ഉപയോഗിക്കുന്നത്.വെള്ള നിറത്തിന്റെ പശ്ചാത്തലത്തില്‍ ചുവപ്പോ കറുപ്പോ നിറങ്ങളുപയോഗിച്ചാണ് ഇവരുടെ ചിത്രമെഴുത്ത്.ഈ നിറങ്ങള്‍ ഉണ്ടാക്കിയെടുക്കുന്നത് പച്ചക്കറികളില്‍ നിന്നാണ്.പ്രദേശത്തെ ഭൂരിഭാഗം ജനതയും ബാഘ് പ്രിന്റിംഗ് ഉപജീവനമായി സ്വീകരിച്ചവരാണ്.ട്രൈബല്‍ കോഓപ്പറേറ്റീവ് മാര്‍ക്കറ്റിംങ് ഡെവലപ്‌മെന്റ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡുമായി ചേര്‍ന്ന് ഫ്‌ലിപ്കാര്‍ട്ട് സമര്‍ഥ് ഈ പ്രദേശിക ഉല്‍പന്നത്തെ രാജ്യം മുഴുവനും പ്രദര്‍ശിപ്പിക്കാനും വില്‍പന കൂട്ടാനുമുള്ള ശ്രമത്തിലാണ് ഇപ്പോള്‍.

നബാര്‍ഡ്, സന്‍ഗ്രൂര്‍ ഫുല്‍കാരി പ്രൊഡ്യൂസര്‍ കമ്പനി, അഭിവ്യക്തി ഫൗണ്ടേഷന്‍, മറ്റ് ചെറുകിട സംഘടനകള്‍ എന്നിവയുമായി കൈകോര്‍ത്ത് ഫ്‌ലിപ്കാര്‍ട്ട് പഞ്ചാബിലെ ഫുല്‍കാരി എംബ്രോയ്ഡറി നെയ്ത്തുകാര്‍ക്ക് അവരുടെ ഉല്‍പന്നങ്ങള്‍ മാര്‍ക്കറ്റ് ചെയ്യാനായി ഒരു പ്ലാറ്റ് ഫോം ഒരുക്കിയിരിക്കുകയാണ് ഫ്‌ലിപ്കാര്‍ട്ട് സമര്‍ഥ്.ഇതു വഴി ഇടനിലക്കാരെ ഒഴിവാക്കി ബിസിനസിലെ ലാഭം സ്വയം നേടിയെടുക്കാന്‍ ഇവര്‍ക്ക് കഴിയും എന്നതാണ് ഈ പ്ലാറ്റ് ഫോമിന്റെ ഏറ്റവും വലിയ പ്രത്യേകത.

Tags:    

Similar News