കോണ്‍ഗ്രസ് പ്രകടനപത്രിക ജിഹാദികളെയും മാവോയിസ്റ്റുകളെയും സംരക്ഷിക്കാന്‍: ബിജെപി

രാജ്യദ്രോഹക്കുറ്റം റദ്ദു ചെയ്യും എന്ന് പറയുന്ന പാര്‍ട്ടിക്ക് ഒരു വോട്ടിന് പോലും അര്‍ഹതയില്ലെന്ന് ജയ്റ്റ്‌ലി കുറ്റപ്പെടുത്തി. രാഹുലിന്റെ കൂട്ടുകാരായ 'ടുക്‌ഡേ ടുക്‌ഡേ' ഗ്യാംഗിലെ ചില അംഗങ്ങളാണ് പ്രകടനപത്രികയിലെ ചില ഭാഗങ്ങള്‍ എഴുതിയതെന്നാണ് കരുതുന്നതെന്നും ജയ്റ്റ്‌ലി ആരോപിച്ചു.

Update: 2019-04-02 11:19 GMT

ന്യൂഡല്‍ഹി: മാവോയിസ്റ്റുകളെയും ജിഹാദികളെയും സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണ് കോണ്‍ഗ്രസ് പ്രകടനപത്രികയെന്ന് കേന്ദ്ര ധനമന്ത്രി ജയ്റ്റ്‌ലി ആരോപിച്ചു. ഡല്‍ഹി അശോക റോഡിലെ ബിജെപി ആസ്ഥാനത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് ജയ്റ്റ്‌ലിയുടെ ആരോപണം.

രാജ്യദ്രോഹക്കുറ്റം റദ്ദു ചെയ്യും എന്ന് പറയുന്ന പാര്‍ട്ടിക്ക് ഒരു വോട്ടിന് പോലും അര്‍ഹതയില്ലെന്ന് ജയ്റ്റ്‌ലി കുറ്റപ്പെടുത്തി. ഒരു പ്രത്യേക ടീമിനെ നിയോഗിച്ചാണ് പ്രകടനപത്രിക രൂപീകരിച്ചതെന്നാണ് കോണ്‍ഗ്രസ് അവകാശപ്പെടുന്നത്. എന്നാല്‍ രാഹുലിന്റെ കൂട്ടുകാരായ 'ടുക്‌ഡേ ടുക്‌ഡേ' ഗ്യാംഗിലെ ചില അംഗങ്ങളാണ് പ്രകടനപത്രികയിലെ ചില ഭാഗങ്ങള്‍ എഴുതിയതെന്നാണ് കരുതുന്നതെന്നും ജയ്റ്റ്‌ലി ആരോപിച്ചു.




Tags:    

Similar News