ബിജെപിയെ ബഹിഷ്‌കരിച്ച് ഭരണഘടനയെ സംരക്ഷിക്കണമെന്ന് ഡിഎച്ച്ആര്‍എം
രാജ്യത്ത് ദലിത് ആദിവാസി മത ന്യൂനപക്ഷ വിഭാഗങ്ങളെ വംശഹത്യയിലൂടെ ഇല്ലാതാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് സംഘപരിവാര്‍ ഭരണകൂടം. അതിന്റെ അനുഭവങ്ങള്‍ ഓരോ ദിവസം കഴിയുമ്പോഴും വര്‍ദ്ദിച്ചു വരികയാണ്. മൃഗത്തിന്റെ പരിഗണന പോലും മനുഷ്യന് ലഭിക്കാത്ത കൊടും ക്രൂരതയുടെ മുഖമായി രാജ്യം മാറിക്കഴിഞ്ഞു.
കൊച്ചി: ലോകസഭാ തെരഞ്ഞെടുപ്പ് കഴിയുംബോള്‍ ഇന്ത്യ രാജ്യത്ത് ജനാധിപത്യ ഭരണം വേണോ ജാതിയാധിപത്യ ഭരണമാകണമോ എന്ന് തീരുമാനമെടുക്കേണ്ട നിര്‍ണായക സമയമാണിതെന്ന് ഡിഎച്ച്ആര്‍എം അധ്യക്ഷ സെലീന പ്രക്കാനം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ബിജെപിയെ ബഹിഷ്‌കരിച്ച് ഭരണഘടനയെ സംരക്ഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
രാജ്യത്ത് ദലിത് ആദിവാസി മത ന്യൂനപക്ഷ വിഭാഗങ്ങളെ വംശഹത്യയിലൂടെ ഇല്ലാതാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് സംഘപരിവാര്‍ ഭരണകൂടം. അതിന്റെ അനുഭവങ്ങള്‍ ഓരോ ദിവസം കഴിയുമ്പോഴും വര്‍ദ്ദിച്ചു വരികയാണ്. മൃഗത്തിന്റെ പരിഗണന പോലും മനുഷ്യന് ലഭിക്കാത്ത കൊടും ക്രൂരതയുടെ മുഖമായി രാജ്യം മാറിക്കഴിഞ്ഞു. പശുവിന്റെ തോലുരിച്ചതിനും, പശു മാംസം വിറ്റതിനും ,ആഹാരമാക്കിയതിനും,അരുംകൊലക്കിരയായ എത്രയെത്ര സാധാരണക്കാര്‍,
അംബേദ്ക്കറൈറ്റുകളേയും, സ്വതന്ത്ര ചിന്തകരേയും കൊന്നൊടുക്കുന്നു ,കടക്കെണി മൂലം ആയിരകണക്കിന് കര്‍ഷകര്‍ ആത്മഹത്യ ചെയ്തു. സവര്‍ണരെ പ്രേമിച്ച കാരണത്താലും, കുതിരപ്പുറത്തിരുന്നതിനും, സവര്‍ണന്റെ പറമ്പില്‍ കയറി തിന്നു എന്നും പറഞ്ഞ് കൊന്നൊടുക്കുന്ന രാജ്യം, പിഞ്ചു കുഞ്ഞുങ്ങളെ ചുട്ടുകൊന്നതും നൂല്‍ വസ്ത്രമില്ലാതെ സ്ത്രീകളെ പൊതു സമൂഹത്തില്‍ വലിച്ചിഴച്ചതും നമ്മള്‍ക്ക് മറക്കാന്‍ കഴിയുന്നതല്ലെന്നും സെലീന പ്രക്കാനം പറഞ്ഞു.
രാജ്യം മുഴുവന്‍ കോര്‍പ്പറേറ്റുകള്‍ക്ക് വിറ്റഴിക്കുന്നു, എസ്‌സി, എസ്ടി ആക്ട് എടുത്തുകളയാന്‍ ശ്രമിച്ചതും, യാതൊരു അന്വേഷണമോ പഠനമോ ഇല്ലാതെ മുന്നോക്ക സംവരണം നടപ്പിക്കുന്നതും, പത്ത് ലക്ഷത്തിന് മുകളില്‍ ആദിവാസികളെ വന അവകാശത്തില്‍ നിന്നും പുറത്താക്കി തെരുവിലിറക്കാന്‍ നിയമമുണ്ടാക്കിയതും നാം കണ്ടു. ഡോ: ബി ആര്‍ അംബേദ്ക്കറെ അവഹേളിച്ച് ഇന്ത്യന്‍ ഭരണഘടന ചുട്ടെരിച്ച ബിജെപിയുടെ തുടര്‍ അധികാരത്തില്‍ വന്നാല്‍ ജനാധിപത്യവാദികള്‍ക്ക് രാജ്യത്ത് ജീവിക്കാനുള്ള അവകാശവും ഇല്ലാതാകും. ഭരണഘടന രാജ്യത്ത് നിലനിന്നങ്കില്‍ മാത്രമേ അവര്‍ണവിഭാഗങ്ങള്‍ക്ക് നമ്മുടെ രാജ്യത്ത് സ്വതന്ത്രമായി ജീവിക്കാനവകാശമുള്ളൂ. ഭരണഘടന നിലനിര്‍ത്തുക മാത്രമല്ല ഭരണഘടന മൂല്യങ്ങള്‍ വെള്ളം ചേര്‍ക്കാതെ നടപ്പിലാക്കുന്നതിനായി നമ്മുടെ പൗരവകാശം വിനിയോഗിക്കണമെന്നും സെലീന പ്രക്കാനം അഭ്യര്‍ത്ഥിച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസഥാനവ്യാപകമായി ഭരണഘടന സംരക്ഷണ കാംപെയിന്‍ നടത്തുവാന്‍ തീരുമാനിച്ചതായും അവര്‍ അറിയിച്ചു.