യോഗി ആദിത്യനാഥിനും സിപിഎമ്മിനും ഒരേ ഭാഷയെന്ന് രമേശ് ചെന്നിത്തല
മുസ്‌ലിം ലീഗിനെ ആക്ഷേപിക്കുന്ന കാര്യത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും സിപിഎമ്മിനും ഒരേ ഭാഷയാണ്. സമൂഹത്തില്‍ വിദ്വേഷം പരത്തുന്ന പ്രസംഗം നടത്തിയതിനു 153 എ പ്രകാരം കേസെടുത്ത് യോഗി ആദിത്യനാഥിനെ ജയിലടക്കണം. രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
കോഴിക്കോട്: മുസ് ലിംലീഗിനെ ആക്ഷേപിക്കുന്ന കാര്യത്തില്‍ സിപിഎമ്മിനും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ഒരേ ഭാഷയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുസ്‌ലിം ലീഗ് മതേതര കക്ഷിയല്ലെന്നു പ്രഖ്യാപിച്ച സിപിഎം പോളിറ്റ് ബ്യുറോ അംഗം ബ്രിന്ദാകാരാട്ട് പ്രസ്താവന പിന്‍വലിച്ചു മാപ്പ് പറയണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മുസ്‌ലിം ലീഗിനെ ആക്ഷേപിക്കുന്ന കാര്യത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും സിപിഎമ്മിനും ഒരേ ഭാഷയാണ്. സമൂഹത്തില്‍ വിദ്വേഷം പരത്തുന്ന പ്രസംഗം നടത്തിയതിനു 153 എ പ്രകാരം കേസെടുത്ത് യോഗി ആദിത്യനാഥിനെ ജയിലടക്കണം. രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
മുസ് ലിംലീഗ് വൈറസാണെന്ന് കഴിഞ്ഞ ദിവസം യോഗി ആദിത്യനാഥ് പറഞ്ഞിരുന്നു. ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷമായ മണ്ഡലത്തിലാണ് രാഹുല്‍ ഗാന്ധി മത്സരിക്കുന്നതെന്നും ഹിന്ദുക്കളില്‍ നിന്നും രാഹുല്‍ ഒളിച്ചോടുകയാണെന്നും നേരത്തെ പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞിരുന്നു.
മുസ്‌ലിംലീഗിനെ പേരെടുത്ത് വിമര്‍ശിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും രംഗത്തെത്തി. മുസ്‌ലിംലീഗ് ഒരു വൈറസാണ്. ഈ വൈറസിനാല്‍ ഒരിക്കല്‍ നമ്മുടെ രാജ്യം വിഭജിക്കപ്പെട്ടതാണ്. ഇപ്പോള്‍ കോണ്‍ഗ്രസിന് ഈ വൈറസ് ഏറ്റിട്ടുണ്ട്. അതിനാല്‍ എല്ലാവരും സൂക്ഷിക്കണം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ജയിച്ചാല്‍ ഈ വൈറസ് രാജ്യമാകെ പടരുമെന്നും യോഗി പറഞ്ഞു.
ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുമ്പോള്‍ ആണ് യോഗി ഇക്കാര്യം പറഞ്ഞത്. വയനാട്ടില്‍ മുസ്‌ലിം ലീഗിനെ കൂട്ടുപിടിക്കുന്നത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ മതനിരപേക്ഷതക്ക് യോജിച്ചതല്ലെന്നായിരുന്നു സിപിഎം മുന്‍ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിന്റെ അഭിപ്രായം. ഹൃസ്വദൃഷ്ടിയോടെയുള്ള സമീപനത്തിന് കോണ്‍ഗ്രസ് വലിയവില നല്‍കേണ്ടിവരുമെന്നും 'ഈ മത്സരം മതനിരപേക്ഷ ഐക്യത്തെ തകര്‍ക്കാന്‍' എന്ന തലക്കെട്ടില്‍ 'ദേശാഭിമാനി'യില്‍ എഴുതിയ ലേഖനത്തില്‍ കാരാട്ട് ചൂണ്ടിക്കാട്ടി.
'വയനാട് മണ്ഡലത്തില്‍ മുസ്‌ലിംലീഗിന് ശക്തമായ സാന്നിധ്യമുണ്ട്. രാഹുല്‍ കോണ്‍ഗ്രസിന്റെയും മുസ്‌ലിം ലീഗിന്റെയും സംയുക്ത സ്ഥാനാര്‍ഥിയായി ആണ് യുഡിഎഫ് ബാനറില്‍ ജനവിധി തേടുന്നത്. വയനാട്ടിലെ ഇടത് സ്ഥാനാര്‍ഥിയെ പരാജയപ്പെടുത്താനുള്ള ശ്രമത്തില്‍ രാഹുല്‍ ആശ്രയിക്കുന്നത് ലീഗിനെയാണ്. അവരെ കൂട്ടുപിടിച്ച് ഇടതുപക്ഷത്തെ തോല്‍പിക്കാനാവില്ലെന്നും കാരാട്ട് ചൂണ്ടിക്കാട്ടിയിരുന്നു.