മാലിന്യവണ്ടിയില്‍ 'മോദിയും യോഗിയും'; കരാര്‍ തൊഴിലാളിയെ പിരിച്ചുവിട്ടു (വീഡിയോ)

Update: 2022-07-17 08:20 GMT
മാലിന്യവണ്ടിയില്‍ മോദിയും യോഗിയും; കരാര്‍ തൊഴിലാളിയെ പിരിച്ചുവിട്ടു (വീഡിയോ)

മഥുര: മാലിന്യവണ്ടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെയും ചിത്രങ്ങളുമായി പോയ കരാര്‍ തൊഴിലാളിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു.

ഉത്തര്‍പ്രദേശിലെ മഥുരയിലാണ് സംഭഴം. മാലിന്യം നിക്ഷേപിക്കാന്‍ വണ്ടിയില്‍ തള്ളി കൊണ്ട് പോകുന്നതിനിടെ ബിജെപി അനുകൂലികള്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു. മോദിയുടെയും യോഗിയുടെയും ചിത്രങ്ങള്‍ മാലിന്യ വണ്ടിയില്‍ കൊണ്ട് പോയത് ചോദ്യം ചെയ്ത പ്രവര്‍ത്തകര്‍ സംഭവത്തിന്റെ വീഡിയോ പകര്‍ത്തി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ഇതോടെയാണ് കരാര്‍ തൊഴിലാളിക്കെതിരേ നടപടിയെടുത്തത്.

Tags:    

Similar News