വടകരയില്‍ കെ മുരളീധരന്‍; വയനാട് ടി സിദ്ദീഖ്
ഉമ്മന്‍ചാണ്ടി അല്‍പസമയം മുമ്പാണ് കെ മുരളീധരന്‍ സമ്മതം അറിയിച്ചതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളിയെ ധരിപ്പിച്ചത്. തുടര്‍ന്നാണ് ഹൈക്കമാന്‍ഡ് നടപടിയെടുത്തത്.
വടകര: മണിക്കൂറുകള്‍ നീണ്ട രാഷ്ട്രീയ ചര്‍ച്ചകള്‍ക്കൊടുവില്‍ വടകരയില്‍ കെ മുരളീധരന്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകും. പല പേരുകള്‍ പരിഗണിച്ച ശേഷം ഇന്ന് രാവിലെയാണ് കെ മുരളീധരനിലേക്ക് ചര്‍ച്ചയെത്തിയത്. നേരത്തെ വടകരയില്‍ നില്‍ക്കില്ലെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ അറിയിച്ചിരുന്നു. ഡല്‍ഹിയില്‍ തന്നെ തുടരാനായിരുന്നു മുല്ലപ്പള്ളിയോട് ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടത്. തുടര്‍ന്ന് ഇന്ന് രാവിലെവരെ കെ പ്രവീണ്‍കുമാറിനായിരുന്നു സാധ്യത. എന്നാല്‍, ശക്തമായ സ്ഥാനാര്‍ഥിയെ വേണമെന്ന അണികളുടെയും നേതാക്കളുടെയും ആവശ്യം പരിഗണിച്ചാണ് കെ മുരളീധരന് നറുക്ക് വീണത്. ഉമ്മന്‍ചാണ്ടി അല്‍പസമയം മുമ്പാണ് കെ മുരളീധരന്‍ സമ്മതം അറിയിച്ചതായി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളിയെ ധരിപ്പിച്ചത്. തുടര്‍ന്നാണ് ഹൈക്കമാന്‍ഡ് നടപടിയെടുത്തത്.
അതേസമയം, വയനാട്ടില്‍ ടി സിദ്ദീഖ് യുഡിഎഫ് സ്ഥാനാര്‍ഥിയായി മല്‍സരിക്കും. ഏതാനും സമയത്തിനകം ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും