കോഴിക്കോട്: 'അവകാശം, ആത്മാഭിമാനം, സാമൂഹിക നീതി' എന്ന ആശയങ്ങളെ അടിസ്ഥാനമാക്കി ന്യായമായ പങ്കാളിത്തവും പ്രാതിനിധ്യവും എന്ന തലക്കെട്ടില്‍ മൂവ്‌മെന്റെ സംസ്ഥാന കമ്മിറ്റി കോഴിക്കോട് അല്‍ ഹറമൈന്‍ ഇംഗ്ലീഷ് സ്‌കൂളില്‍ നടത്തുന്ന റിസര്‍വേഷന്‍ സമ്മിറ്റ് ആരംഭിച്ചു. സംവരണത്തെ ആധികാരികമായി വിശകലനം ചെയ്യുന്ന ഇന്ത്യയിലെ ആദ്യത്തെ പരിപാടിയായ റിസര്‍വേഷന്‍ സമ്മിറ്റ് യുജിസി മുന്‍ ചെയര്‍മാന്‍ ഡോ. സുഗതോ തൊറാട്ട് ഉദ്ഘാടനം ചെയ്തു. സംവരണത്തെ കുറിച്ചുള്ള പൊതുധാരണകള്‍ എത്രമാത്രം ദുര്‍ബലമാണെന്ന് തൊറാട്ട് വ്യക്തമാക്കി. പൊതുമേഖലയില്‍ മാത്രമല്ല സ്വകാര്യ വിദ്യാഭ്യാസ, ഉദ്യോഗ മേഖലകളിലും സംവരണം സ്ഥാപിച്ചെടുക്കേണ്ടതുണ്ട് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നിര്‍ഭാഗ്യവശാല്‍ ഇന്ത്യയിലെ വൈവിധ്യങ്ങള്‍ പോലും വിവേചനവല്‍ക്കരിക്കപ്പെട്ടിരിക്കുന്നു എന്ന് വിലയിരുത്തുകയുണ്ടായി. ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സംഘടനകള്‍ക്കും സംവരണത്തെ അഡ്രസ്സ് ചെയ്യുവാനുള്ള ധൈര്യമില്ല. നിലവില്‍ ഉണ്ടായിട്ടുള്ള സാഹചര്യത്തെ മറികടക്കാന്‍ ഇന്ത്യയില്‍ ഓള്‍ ഇന്ത്യ കാസ്റ്റ് മൂവ്‌മെന്റ് കൊണ്ട് മാത്രമേ സാധ്യമാവുകയുള്ളൂ എന്ന് മുഖ്യപ്രഭാഷണം നിര്‍വഹിച്ച മുന്‍ മന്ത്രി നീല ലോഹിതദാസ് നാടാര്‍ അഭിപ്രായപ്പെട്ടു. ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കേരള സംസ്ഥാന പ്രസിഡണ്ട് നജ്ദ റൈഹാന്‍ അധ്യക്ഷത വഹിച്ചു. വെല്‍ഫെയര്‍ പാര്‍ട്ടി കേരള വൈസ് പ്രസിഡണ്ട് സുരേന്ദ്രന്‍ കരിപ്പുഴ, വുമണ്‍ ജസ്റ്റിസ് മൂവ്‌മെന്റ് സംസ്ഥാന പ്രസിഡന്റ് ജബീന ഇര്‍ഷാദ്, എഫ് ഐ ടി യു കേരള പ്രസിഡണ്ട് ജ്യോതി ദാസ് പറവൂര്‍, അസറ്റ് ചെയര്‍മാന്‍ കെ ബിലാല്‍ ബാബു, റിസര്‍വേഷന്‍ സമ്മിറ്റ് ഡയറക്ടര്‍ കെ കെ അഷ്‌റഫ്, ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കേരള സെക്രട്ടറി പി എച്ച് ലത്തീഫ് സംസാരിച്ചു.