ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക ആപ്ലിക്കേഷനുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍

ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ഇതിലൂടെ ശാരീരിക വൈകല്യം ഉള്ളവര്‍ക്ക് തങ്ങളുടെ പ്രശ്‌നങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുന്നതിനും സേവനങ്ങള്‍ ആവശ്യപ്പെടുന്നതിനുമുള്ള സൗകര്യമുണ്ട്. പ്ലേ സ്റ്റോറില്‍ നിന്നും ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തതിനുശേഷം ഇഷ്ടപ്പെട്ട ഭാഷ തിരഞ്ഞെടുത്ത് മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാവുന്നതാണ്

Update: 2019-03-19 12:04 GMT

കൊച്ചി: ലോകസഭാ തിരഞ്ഞെടുപ്പ് ഭിന്നശേഷി സൗഹൃദമാക്കി തfരഞ്ഞെടുപ്പ് കമ്മീഷന്‍. ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക ആപ്ലിക്കേഷന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറത്തിറക്കി. പി ഡബ്ല്യു ഡി ( പേഴ്‌സണ്‍ വിത്ത് ഡിസബിലിറ്റി) എന്ന പേരില്‍ പുറത്തിറക്കിയിരിക്കുന്ന ആപ്ലിക്കേഷന്‍ ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്. ഇതിലൂടെ ശാരീരിക വൈകല്യം ഉള്ളവര്‍ക്ക് തങ്ങളുടെ പ്രശ്‌നങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കുന്നതിനും സേവനങ്ങള്‍ ആവശ്യപ്പെടുന്നതിനുമുള്ള സൗകര്യമുണ്ട്.

പ്ലേസ്റ്റോറില്‍ നിന്നും ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തതിനുശേഷം ഇഷ്ടപ്പെട്ട ഭാഷ തിരഞ്ഞെടുത്ത് മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്യാവുന്നതാണ്. ലോഗിന്‍ ചെയ്ത ശേഷം വിവിധ സേവനങ്ങളാണ് ആപ്പ് വഴി ലഭ്യമാകുന്നത്. പി ഡബ്ല്യുഡി വോട്ടര്‍ എന്ന നിലയില്‍ പുതുതായി രജിസ്റ്റര്‍ ചെയ്യുന്നതിനും, നിലവിലെ വോട്ടര്‍ ലിസ്റ്റില്‍ നിന്നും പിഡബ്ല്യുഡി വോട്ടര്‍ ആകുന്നതിനുള്ള സൗകര്യം ആപ്പ് വഴി ലഭ്യമാണ്. പിഡബ്ല്യു ഡി വോട്ട് രേഖപ്പെടുത്തുന്നതിനുള്ള ഓപ്ഷനില്‍ തിരഞ്ഞെടുപ്പ് വോട്ടര്‍ ഐഡി നമ്പര്‍ ഉപയോഗിച്ച് വിവരങ്ങള്‍ ചേര്‍ക്കാവുന്നതാണ്. വൈകല്യമുള്ളവര്‍ക്ക് അനുയോജ്യമായ പോളിംഗ് സ്റ്റേഷന്‍ ലഭ്യമാക്കുന്നതിനും, പ്രത്യേകമായ ക്യൂ ഒരുക്കുന്നതിനുമെല്ലാം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് തfരഞ്ഞെടുപ്പ് കമ്മീഷന്‍ സൗകര്യമൊരുക്കും.

കൂടാതെ നിലവിലെ വിവരങ്ങള്‍ ശരിയാക്കുന്നതിനും ഡിലീറ്റ് ചെയ്യുന്നതിനുമുള്ള ഓപ്ഷനുമുണ്ട്. വീല്‍ചെയര്‍ ആവശ്യമുള്ളവര്‍ക്ക് ഇതിലൂടെ ആവശ്യപ്പെടാവുന്നതാണ്. പോളിങ് ബൂത്ത് എവിടെയാണെന്ന് കണ്ടെത്തുന്നതിനും നാവിഗേഷന്‍ സെറ്റ് ചെയ്യുന്നതിനുമുള്ള സൗകര്യവും ആപ്ലിക്കേഷന്‍ വഴി നല്‍കുന്നുണ്ട്. നിലവിലെ സ്ഥിതി വിവരങ്ങള്‍ അറിയുന്നതിനും അവസരമുണ്ട്. ആപ്ലിക്കേഷന്‍ വഴി സേവനങ്ങള്‍ ആവശ്യപ്പെടുന്നവരുടെ അടുത്ത് ബൂത്ത് ലെവല്‍ ഓഫീസര്‍ നേരിട്ടെത്തി അന്വേഷണം നടത്തുന്നതാണെന്നും അധികൃതര്‍ അറിയിച്ചു

Tags:    

Similar News