വടകരയില്‍ ജനാധിപത്യവും അക്രമരാഷ്ട്രീയവും തമ്മിലാണ് പോരാട്ടം: കെ മുരളീധരന്‍

പി ജയരാജനാണ് എതിര്‍സ്ഥാനാര്‍ഥിയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ എതിരാളി ആരാണെന്ന് താന്‍ നോക്കാറില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

Update: 2019-03-19 06:46 GMT

തിരുവനന്തപുരം: വടകരയില്‍ ജനാധിപത്യവും അക്രമരാഷ്ട്രീയവും തമ്മിലാണ് പോരാട്ടമെന്ന് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ കെ മുരളീധരന്‍ എംഎല്‍എ. സ്ഥാനാര്‍ഥിയായി നിശ്ചയിച്ചതിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മല്‍സരം ആശയങ്ങള്‍ തമ്മിലാണ്. താന്‍ ജനാധിപത്യ മതേതര സംവിധാനത്തിനായി നിലകൊള്ളും. ജനാധിപത്യത്തിന് എതിരായാണ് സിപിഎം പ്രവര്‍ത്തിക്കുന്നത്. പി ജയരാജനാണ് എതിര്‍സ്ഥാനാര്‍ഥിയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ എതിരാളി ആരാണെന്ന് താന്‍ നോക്കാറില്ലെന്നും അദ്ദേഹം പ്രതികരിച്ചു.

പാര്‍ട്ടിക്ക് വേണ്ടി ശക്തമായ പോരാട്ടം നടത്താന്‍ തയ്യാറാണെന്ന് ഹൈക്കമാന്റിനെ അറിയിച്ചിരുന്നു. അക്രമരാഷ്ട്രീയത്തിനെതിരേ പോരാടാനും മുല്ലപ്പള്ളി രാമചന്ദ്രന്‍ 10 വര്‍ഷമായി വടകരയില്‍ നടത്തിയ വികസന പ്രവര്‍ത്തനം തുടരാനും തയ്യാറാണോയെന്ന് ഹൈക്കമാന്റ് ചോദിച്ചിരുന്നു. പാര്‍ട്ടി ഏല്‍പ്പിക്കുന്ന ഏതു ഉത്തരവാദിത്വവും ഏറ്റെടുക്കുമെന്ന് അറിയിച്ചു. കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി നിര്‍ണയം വൈകിയത് ഒരിക്കലും വീഴ്ചയല്ല. എല്ലാഘടകവും പരിശോധിച്ചാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയെ നിശ്ചയിക്കുക. സ്ഥാനാര്‍ഥി നിര്‍ണയം വൈകിയത് ജയപരാജയങ്ങളെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

-----------------------------------------

വീഡിയോ കാണുക
Full View

Tags:    

Similar News