കൊല്ലം: അര്‍ബുദവും പക്ഷാഘാതവും മുര്‍ഛിച്ചതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഉമ്മ അസ്മ ബീവിയെ കാണാന്‍ പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനി ആറുദിവസത്തേക്ക് കേരളത്തിലെത്തും. എന്‍ഐഎ കോടതി അനുവദിച്ച ജാമ്യ ഇളവിലാണ് അബ്ദുല്‍ നാസര്‍ മഅ്ദനി കേരളത്തിലെത്തുന്നത്. ഒക്ടോബര്‍ 28 മുതല്‍ നവംബര്‍ നാല് വരെയാണ് മഅ്ദനി കേരളത്തിലുണ്ടാകുക.
അന്‍വാര്‍ശേരിയില്‍ കഴിയുന്ന അസ്മബീവിയുടെ രോഗം മൂര്‍ച്ഛിച്ചതോടെയാണ് മഅ്ദനി പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക കോടതിയില്‍ അഡ്വ. പി ഉസ്മാന്‍ മുഖേന ഹര്‍ജി സമര്‍പ്പിച്ചത്. ശനിയാഴ്ച നല്‍കിയ ഹര്‍ജിയെ പ്രോസിക്യൂഷന്‍ എതിര്‍ത്ത് സത്യവാങ്ങ് മുലം സമര്‍പ്പിക്കാന്‍ സമയം ആവിശ്യപ്പെട്ടതിനെ തുടര്‍ന്ന് ഹര്‍ജി ചൊവ്വാഴ്ച പരിഗണിച്ചിരുന്നു. ഉമ്മയെ സന്ദര്‍ശിക്കാനുള്ള കാരണം ഉന്നയിച്ച് മഅ്ദനി സ്ഥിരമായി കേരളം സന്ദര്‍ശിക്കാന്‍ ആവശ്യപ്പെടുകയാണെന്ന് ഹര്‍ജിയെ എതിര്‍ത്ത് സര്‍ക്കാന്‍ അഭിഭാഷകന്‍ ബോധിപ്പിച്ചു. എന്നാല്‍ ഉമ്മയുടെ ആരോഗ്യസ്ഥിതി അതീവഗുരുതരവസ്ഥയിലാണെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് ഹാജരാക്കി സര്‍ക്കാര്‍ അഭിഭാഷകന്റെ വാദത്തെ ഖണ്ഢിച്ചു. തുടര്‍ന്ന് ഹര്‍ജിയില്‍ ഉത്തരവ് പറയുന്നതിനായി പ്രത്യേക കോടതി ജഡ്ജ് എസ് എസ് സുല്‍ത്താന്‍പൂര്‍ വെള്ളിയാഴ്്ചത്തേക്ക് മാറ്റി. ഇതിലാണ് ഇന്ന് ജാമ്യ ഇളവ് അനുവദിച്ചത്. കഴിഞ്ഞ മെയ് മാസത്തിലാണ് മഅ്ദനി കോടതി അനുമതിയോടെ ഉമ്മയെ സന്ദര്‍ശിച്ചത്