മദ്രസ്സാധ്യാപക ക്ഷേമനിധി ബോര്‍ഡ് രൂപീകരിച്ച് ഉത്തരവായി, എം.പി. അബ്ദുള്‍ ഗഫൂര്‍ ചെയര്‍മാന്‍

Update: 2018-10-29 14:39 GMT


തിരുവനന്തപുരം : പിണറായി സര്‍ക്കാരിന്റെ പ്രകടന പത്രികയിലെ വാഗ്ദാനങ്ങളിലൊന്നായ മദ്രസ്സാധ്യാപക ക്ഷേമനിധി ബോര്‍ഡ് രൂപീകരിച്ച് സര്‍ക്കാര്‍ ഉത്തരവായി. ഉത്തരവ് പ്രകാരം സര്‍ക്കാര്‍ നോമിനികള്‍ അടക്കം ബോര്‍ഡിന് 14 അംഗങ്ങള്‍ ഉണ്ടായിരിക്കും. ബോര്‍ഡിന്റെ ആസ്ഥാനം കോഴിക്കോടാണ്. ബോര്‍ഡിന്റെ ചെയര്‍മാനായി എം.പി. അബ്ദുള്‍ ഗഫൂറിനെ (സൂര്യ ഗഫൂര്‍, കോഴിക്കോട്) സര്‍ക്കാര്‍ നോമിനേറ്റ് ചെയ്തു. അഡ്വ. എ.കെ. ഇസ്മാഈല്‍ വഫ (കോഴിക്കോട്), ഹാജി. പി.കെ. മുഹമ്മദ് (ചേളാരി), അഹമ്മദ് ദേവര്‍കോവില്‍ (കോഴിക്കോട്), ഒ.പി.ഐ. കോയ (കൊടുവള്ളി), പി.സി. സഫിയ (കോഴിക്കോട്), എ. ഖമറുദ്ദീന്‍ മൗലവി (കൊല്ലം), അബൂബക്കര്‍ സിദ്ദിഖ്. കെ (സിദ്ദിഖ് മൗലവി, ഐലക്കാട്), ഒ.ഒ. ഷംസു (പൊന്നാനി) എന്നിവരാണ് മറ്റ് അംഗങ്ങള്‍.എക്‌സ്ഒഫിഷ്യോ അംഗങ്ങളായി ന്യൂനപക്ഷ ക്ഷേമ വകുപ്പ് ഡയറക്ടര്‍, ന്യൂനപക്ഷ ക്ഷേമ വകുപ്പ് അഡീഷണല്‍ സെക്രട്ടറി, ധനകാര്യ വകുപ്പ് അഡീഷണല്‍ സെക്രട്ടറി, നിയമ വകുപ്പ് അഡീഷണല്‍ സെക്രട്ടറി, മദ്രസാധ്യാപക ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്നിവരെയും നോമിനേറ്റ് ചെയ്തു. അഞ്ച് വര്‍ഷമാണ് കാലാവധി. ബോര്‍ഡിന്റെ പ്രഥമ യോഗം നവംബര്‍ 7ന് രാവിലെ 10.30ന് തിരുവനന്തപുരത്ത് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രിയുടെ ചേംബറില്‍ നടക്കും.

 

Similar News