വിശുദ്ധ നഗരങ്ങളെ ബന്ധിപ്പിച്ച് റെയില്‍; ഹറമൈന്‍ റയില്‍വേ 150 കോടി മുസ്്‌ലിംകള്‍ക്കുള്ള സമ്മാനമെന്ന് അല്‍ റുമൈഹ്
മദീന: വിശുദ്ദ നഗരങ്ങളായ മക്കയേയും മദീനയേയും ബന്ദിപ്പിക്കുന്ന ഹറമൈന്‍ റയില്‍വേ യാത്ര ഇന്ന് ആദ്യമായി തുടക്കം കുറിച്ചു.ക്യാപ്റ്റന്‍ അബ്ദുല്‍ റഹ് മാന്‍ അല്‍ഷഹ് രിയായിരുന്നു പൊതു ജനങ്ങള്‍ക്കുള്ള പ്രഥമ തീവണ്ടി നിയന്ത്രിച്ചത്.
ലോക മുസ് ലിംകളുടെ പ്രിയപ്പെട്ട നഗരങ്ങളായി മക്കയേയും മദീനയേയും ബന്ദിപ്പിക്കുന്ന ഹറമൈന്‍ റയില്‍ ലോകത്തെ 150 കോടിയില്‍ പരം വരുന്ന മുസ് ലിംകള്‍ക്കുള്ള സമ്മാനമാണെന്ന് സൗദി റയില്‍ വേ അതോറിറ്റി മേധാവി
ഡോ. മുഹമ്മദ് അല്‍ റമീഹ് പറഞ്ഞു.
നിലവില്‍ വ്യാഴം, വെള്ളി, ശനി ഞായര്‍ ദിവസങ്ങളിലായി ഇരുഭാഗങ്ങളിലേക്കുമായി എട്ടു സര്‍വീസുകളാണുള്ളത്.താമിസിയാതെ എല്ലാദിവസവും സര്‍വീസുകള്‍ നടത്തി തുടങ്ങുമെന്ന അദ്ദേഹം അറിയിച്ചു.ഇന്ന് രാവിലെ എട്ട് മണിക്ക് മദീനയില്‍ നിന്നും 417 യാത്രക്കാരുമായാണ് ആദ്യ തീവണ്ടി സര്‍വീസിനു തുടക്കം കുറിച്ചതെന്ന് ഹറമൈന്‍ റയില്‍വേ പദ്ദതി മേധാവി എന്‍ജിനീയര്‍ സഅദ് അല്‍ ഷഹ് രി അറിയിച്ചു. പരമ്പരാഗത രീതിയില്‍ ദഫ് മുട്ടും മറ്റു ആഘോഷങ്ങളുമായാണ് മദീനയില്‍ ആദ്യതീവണ്ടിയാത്രക്കു തുടക്കം കുറിച്ചത്.