സിബിഐ ആസ്ഥാനത്തേയ്ക്ക് മാര്‍ച്ച്; രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു

Update: 2018-10-26 11:19 GMT


രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനായി മാറിയെന്ന് രാഹുല്‍ ഗാന്ധി

ദില്ലി: സിബിഐക്കെതിരായ കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനും സിബിഐ മേധാവി സ്ഥാനത്ത് നിന്ന് അലോക് വര്‍മയെ പുറത്താക്കിയതിനുമെതിരെ സിബിഐ ആസ്ഥാനത്തേയ്ക്ക് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തി. ലോധി റോഡ് സ്‌റ്റേഷന് മുന്നില്‍ മാര്‍ച്ച് തടഞ്ഞ പൊലീസ്, രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തു. നൂറുകണക്കിന് പ്രവര്‍ത്തകരാണ് പ്രതിഷേധവുമായി റാലിയില്‍ അണിനിരന്നത്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ അഹമ്മദ് പട്ടേല്‍, പ്രമോദ് തിവാരി, അശോക് ഗെഹ്‌ലോട്ട് എന്നിവരും റാലിയില്‍ രാഹുലിനെ അനുഗമിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ആം ആദ്മി പാര്‍ട്ടിയുടെയും നേതാക്കള്‍ റാലിയിലുണ്ടായിരുന്നു. അറസ്റ്റ് ചെയ്ത് ലോധി കോളനി പോലിസ് സ്‌റ്റേഷനിലെത്തിച്ച രാഹുല്‍ ഗാന്ധിയെ പോലിസ് പിന്നീട് വിട്ടയച്ചു.
മാര്‍ച്ച് ഉദ്ഘാടനം ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ രാജ്യത്തെ എല്ലാ ഭരണഘടനാ സ്ഥാപനങ്ങളെയും പ്രധാനമന്ത്രി നരേന്ദ്രമോദി ആക്രമിയ്ക്കുകയാണെന്ന് കുറ്റപ്പെടുത്തി. കേന്ദ്ര സര്‍ക്കാരിനെതിരേ ആഞ്ഞടിച്ച രാഹുല്‍ രാജ്യത്തിന്റെ കാവല്‍ക്കാരന്‍ കള്ളനായി മാറിയെന്നും ആരോപിച്ചു.

Similar News