ട്രേഡ്‌യൂണിയനുകളും കണ്ണന്‍ദേവന്‍ കമ്പനിയും തമ്മില്‍ നല്ല ബന്ധം: അന്‍വര്‍ ബാലശിങ്കം
.
തിരുവനന്തപുരം: മൂന്നാര്‍ പെണ്‍മ്പിള്ളൈകളുടെ സമരത്തില്‍ അവിടെ വരികയോ സമരക്കാരെ കാണുകയോ ചെയ്തിട്ടില്ലെന്ന് അന്‍വര്‍ ബാലശിങ്കം. എന്നാല്‍ അതിന് മുമ്പ് മൂന്നാര്‍ വിഷയം ലോകത്തിന് മുമ്പ് കൊണ്ടുവന്നത് താനാണ്. അവര്‍ക്കെന്നെ അറിഞ്ഞുകൊള്ളണമെന്നോ ഇല്ലയോ എന്നതല്ല ഇവിടെ വിഷയം .അവിടെയുള്ള ദുരിതമാണ്.
തന്റെ ഡോക്യമെന്ററിയെ തമിഴ്‌നേതാവായ രാജേന്ദ്രനും മലയാളി നേതാവായ എ.കെ മാണിയും പോസ്റ്റീവായി കണ്ടില്ല.മൂന്ന് ട്രേഡ് യൂണിയനുകള്‍ക്കും കണ്ണന്‍ദേവന്‍ കമ്പനിക്കും തമ്മില്‍ ബന്ധമുള്ളത് കൊണ്ടാണ് തൊഴിലാളികള്‍ ഇന്നും ചൂഷണം അനുഭവിക്കേണ്ടി വരുന്നതെന്നും അദേഹം പറഞ്ഞു. സ്ത്രീതൊഴിലാളികള്‍ കേസ് നല്‍കുന്നത് സംബന്ധിച്ച ചോദ്യത്തിന് മൂന്നാറിലെ തൊഴിലാളികള്‍ക്ക് ദോഷമായി വരുന്നതൊന്നും താന്‍ ചെയ്യില്ലെന്നും ബാലശിങ്കം കൂട്ടിച്ചേര്‍ത്തു.
എസ്.ബി