മധ്യവയസ്‌കന്റെ കൊലപാതകം: ഡി.വൈ.എഫ്.ഐ നേതാവടക്കം അഞ്ചുപേര്‍ അറസ്റ്റില്‍

Update: 2018-10-13 09:56 GMT


മലപ്പുറം: പറപ്പൂരില്‍ മധ്യവയസ്‌കനെ മര്‍ദിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ഡി.വൈ.എഫ്.ഐയുടെ പ്രാദേശിക നേതാവ് അടക്കം അഞ്ചുപേരെ പോലിസ് അറസ്റ്റ് ചെയ്തു. പറപ്പൂര്‍ സ്വദേശിയും ഡിവൈഎഫ്‌ഐ കോട്ടക്കല്‍ ബ്ലോക്ക് സെക്രട്ടറിയുമായ മോരിക്കുന്നന്‍ ജബ്ബാര്‍, മൊയ്തീന്‍ ഷാ, നൗഫല്‍, ഹകീം, അസ്‌ക്കര്‍ എന്നിവരാണ് അറസ്റ്റിലായത്.
പറപ്പൂര്‍ സ്വദേശി സ്വദേശി പൂവലവളപ്പില്‍ കോയയാണ് മര്‍ദനത്തെത്തുടര്‍ന്ന് മരിച്ചത്. പാര്‍ക്കിങ്ങുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് കോയക്ക് മര്‍ദനമേറ്റത്. ലോറിയില്‍ നിന്ന് ചരക്കിറക്കുമ്പോള്‍ മറ്റു വാഹനങ്ങള്‍ക്ക് ഗതാഗത തടസമുണ്ടായതിനെച്ചൊല്ലിയുള്ള വാക്കുതര്‍ക്കം മര്‍ദനത്തില്‍ കലാശിക്കുകയായിരുന്നു. മര്‍ദനത്തില്‍ പരുക്കേറ്റ കോയയെ കോട്ടക്കലിലെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.എന്നാല്‍ ഹൃദയത്തിനും കരളിനും മര്‍ദനത്തില്‍ സാരമായ ക്ഷതമേറ്റ കോയ മരണമടയുകയായിരുന്നു.
മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.

Similar News