പത്തുമണിപ്പൂവ് വളര്‍ത്താം; പത്ത് കാശും നേടാം

ടേബിള്‍ റോസ് എന്നറിയപ്പെടുന്ന പത്തുമണിപ്പൂവിന്റെ 110ഓളം ഇനങ്ങളാണ് ഹബീബ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സ്വന്തമാക്കിയത്.

Update: 2020-07-20 11:03 GMT

മലപ്പുറം: ഒരു ചിരട്ടയില്‍വരെ പൂക്കാലം തീര്‍ക്കാവുന്ന ചെടിയാണ് പത്തുമണിപ്പൂവിന്റേത്. രാവിലെ പത്തുമണിക്ക് വിരിഞ്ഞ് വൈകുന്നേരത്തോടെ കൊഴിയുന്ന പത്തുമണിപ്പൂവ് വൈവിധ്യമേറിയ ഇനങ്ങളാല്‍ സമ്പന്നമാണ്. ടേബിള്‍ റോസ് എന്ന് വിദേശികള്‍ വിളിക്കുന്ന പത്തുമണിപ്പൂവിന്റെ വളര്‍ത്തലും വില്‍പ്പനയും ഉപജീവനമാക്കിയെടുത്ത ഒരു യുവാവുണ്ട്, മലപ്പുറം കോഡൂരിലെ പരേങ്ങല്‍ ഹബീബ് എന്ന ഹബി കോഡൂര്‍. ഹബീബിന്റെ വീട്ടുമുറ്റത്ത് വിരിഞ്ഞ പത്തുമണിപ്പൂക്കള്‍ ഭംഗി മാത്രമല്ല കൈനിറയെ പണവും നല്‍കുന്നുണ്ട്.




 


     ടേബിള്‍ റോസ് എന്നറിയപ്പെടുന്ന പത്തുമണിപ്പൂവിന്റെ 110ഓളം ഇനങ്ങളാണ് ഹബീബ് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി സ്വന്തമാക്കിയത്. സാധാരണയായി കാണപ്പെടുന്ന ഇനങ്ങള്‍ക്കു പുറമെ തായ്‌ലന്റ് ബ്രസീല്‍ എന്നിവിടങ്ങളില്‍ നിന്നെല്ലാം ഹബീബ് നാലുമണിപ്പൂക്കളുടെ ചെടി എത്തിച്ചുവളര്‍ത്തിയിട്ടുണ്ട്. കോഡൂര്‍ മുട്ടിപ്പാലത്തെ വീട്ടുമുറ്റത്തും ചെമ്മന്‍കടവിലെ കെട്ടിടത്തിനു മുകളിലുമായിട്ടാണ് ഹബീബിന്റെ കൃഷിയിടം. ഇവിടെ വാണിജ്യാടിസ്ഥാനത്തില്‍ തന്നെ ചെടി വളര്‍ത്തുന്നുണ്ട്. ഒരു ചെടിക്ക് പത്തുരൂപ നിരക്കില്‍ 25 ഇനം ചെടികളുടെ കെട്ടായിട്ടാണ് ഹബീബ് വില്‍പ്പന നടത്തുന്നത്. ഓണ്‍ലൈന്‍ വഴി കേരളത്തിനകത്തും പുറത്തുമുള്ളവര്‍ ചെടി ആവശ്യപ്പെടുന്നുണ്ട്. നേരിട്ടെത്താത്തവര്‍ക്ക് കൊറിയറിലും ചെടി അയച്ചു കൊടുക്കും.




 


വീട്ടുമുറ്റത്ത് തന്നെ അധികം മുടക്കുമുതലില്ലാതെ തുടങ്ങാവുന്നതാണ് പത്തുമണിപ്പൂച്ചെടി വളര്‍ത്തലും വില്‍പ്പനയും. വിവിധ വര്‍ണ്ണത്തിലൂം രൂപത്തിലുമായി വിരിഞ്ഞു നില്‍ക്കുന്ന പത്തുമണിപ്പൂക്കള്‍ നയനാന്ദകരമാണ്. നല്ല ശ്രദ്ധയും പരിചരണവും നല്‍കി വാണിജ്യാടിസ്ഥാനത്തില്‍ കൃഷി ചെയ്താല്‍ നല്ല വരുമാനം നല്‍കുന്നവയാണ് ഈ കുഞ്ഞുപൂക്കള്‍.


ഹബീബിന്റെ നമ്പര്‍: 9495323838






Tags:    

Similar News