ഇന്‍ഡോ അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ കുവൈറ്റ് ഓസോണ്‍ ദിന വെബിനാര്‍ സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: ഇന്‍ഡോ അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ കുവൈറ്റ് ചാപ്റ്റര്‍, കൊവിഡ് 19 സാഹചര്യത്തില്‍ ഓസോണ്‍ ദിനത്തോടനുബന്ധിച്ച് ഓണ്‍ലൈന്‍ വെബിനാര്‍ സംഘടിപ്പിച്ചു. ഇന്‍ഡോ അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ കുവൈറ്റ് ചാപ്റ്റര്‍ പ്രസിഡന്റ് ബാബു ഫ്രാന്‍സീസ് ( ലീഡ് ക്യു എച്ച് എസ് ഇ ഓഡിറ്റര്‍) അധ്യക്ഷത വഹിച്ച ചടങ്ങ്, ചാപ്റ്റര്‍ രക്ഷാധികാരിയും കുവൈറ്റ് സ്‌പെഷല്‍ ഒളിംബിക്‌സ് നാഷണല്‍ ഡയറക്ടറുമായ റിഹാബ് എം ബോറിസ്ലി ഉദ്ഘാടനം ചെയ്തു. ഡോ : ഫാറ്റിമ അല്‍ ഷാത്തി (യുണൈറ്റഡ് നേഷന്‍സ് കമ്മ്യൂണിറ്റി ഫോര്‍ കെമിക്കല്‍ ടെക്‌നിക്കല്‍ ഓപ്ഷന്‍സ് കമ്മിറ്റി അംഗം), പരിസ്ഥിതി ശാസ്ത്രജ്ഞ ഡോ : കര്‍ണൂര്‍ ഡൗലത്ത് ( നാപെസ്‌കോ അസി: മാനേജര്‍), എഞ്ചിനീയര്‍ അശോക് ഗര്‍ളപടി (ഡയറക്ടര്‍ & അംബാസിഡര്‍ , ബോര്‍ഡ് ഓഫ് സര്‍ട്ടിഫൈയ്ഡ് സേഫ്റ്റി പ്രൊഫഷണല്‍സ് അമേരിക്ക), എഞ്ചിനീയര്‍ സുനില്‍ സദാനന്ദന്‍, (അമേരിക്കന്‍ സൊസൈറ്റി ഓഫ് സേഫ്റ്റി പ്രൊഫഷണല്‍സ് കുവൈറ്റ് മുന്‍ പ്രസിഡണ്ട് & ഉപദേശക സമിതി അംഗം) ജീതു പട്ടേല്‍ (അമേരിക്കന്‍ സൊസൈറ്റി ഓഫ് സേഫ്റ്റി പ്രൊഫഷണല്‍സ് ഫെല്ലോ അരിസോണ യു എസ് എ ) എന്നിവര്‍ 'ജീവിതത്തിനായി ഓസോണ്‍ ' അന്താരാഷ്ട്ര തലത്തിലുള്ള വിഷയാവതരണവും, ഓസോണ്‍ പാളിയുടെ സംരക്ഷണത്തിന്റെ ആവശ്യകതയെയും കുറിച്ചുള്ള പ്രഭാഷണങ്ങളും നടത്തി.
ഇന്‍ഡോ അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ കുവൈറ്റ് ചാപ്റ്റര്‍ ട്രഷറര്‍ ബിജു സ്റ്റീഫന്‍, പ്രോഗ്രാം കോര്‍ഡിനേറ്റര്‍
ഷൈനി ഫ്രാങ്ക് എന്നിവരെ കൂടാതെ സാമൂഹ്യ പ്രവര്‍ത്തകരായ നൂറുല്‍ ഹസ്റ്റന്‍, ശ്രീബിന്‍, വാസു മമ്പാട്, അനില്‍, ഗഫൂര്‍ പിലാത്തറ എന്നിവരും ചാപ്റ്റര്‍ അംഗങ്ങളും, പരിസ്ഥിതി പ്രവര്‍ത്തകരും പങ്കെടുത്തു. ഇന്‍ഡോ അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സില്‍ കുവൈറ്റ് ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി ജീവ്‌സ് എരിഞ്ചേരി നന്ദി പറഞ്ഞു.