ആന്റിമൈക്രോബിയല്‍ മലിനീകരണത്തില്‍ നിന്ന് പരിസ്ഥിതിയെ സംരക്ഷിക്കാന്‍ ലോകനേതാക്കള്‍
പരിസ്ഥിതിയിലേക്ക് എത്തുന്ന ആന്റിമൈക്രോബിയല്‍ മാലിന്യത്തിന്റെ അളവ് കുറയ്ക്കണമെന്ന് ഗ്ലോബല്‍ ലീഡേഴ്‌സ് ഗ്രൂപ്പ് ഓണ്‍ ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് എല്ലാ രാജ്യങ്ങളോട് ആവശ്യപ്പെട്ടു
വര്‍ദ്ധിച്ചുവരുന്ന മലിനീകരണത്തെ ചെറുക്കുന്നതിനും പരിസ്ഥിതിയെ സംരക്ഷിക്കുന്നതിനും നിര്‍ണായകമാണെന്ന് തിരിച്ചറിഞ്ഞ് ആന്റിമൈക്രോബയല്‍ മലിനീകരണം കുറയ്ക്കുന്നതിനുള്ള ആഗോള നടപടിക്ക് ലോക നേതാക്കളും വിദഗ്ധരും ആഹ്വാനം ചെയ്തിരിക്കുകയാണ്. വര്‍ധിച്ചുവരുന്ന ജല മലിനീകരണത്തെ തടയാന്‍ ലക്ഷ്യമിട്ടാണ് ആഹ്വാനങ്ങള്‍.
പരിസ്ഥിതിയിലേക്ക് എത്തുന്ന ആന്റിമൈക്രോബിയല്‍ മാലിന്യത്തിന്റെ അളവ് കുറയ്ക്കണമെന്ന് ഗ്ലോബല്‍ ലീഡേഴ്‌സ് ഗ്രൂപ്പ് ഓണ്‍ ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് എല്ലാ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. ഭക്ഷണം, മനുഷ്യന്റെ ആരോഗ്യം, മൃഗങ്ങളുടെ ആരോഗ്യ സംവിധാനങ്ങള്‍, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ എന്നിവയില്‍ നിന്നുള്ള ആന്റിമൈക്രോബിയല്‍ മാലിന്യങ്ങള്‍ സുരക്ഷിതമായി സംസ്‌കരിക്കുന്നതിനുള്ള നടപടികളും അതിന്‍മേലുള്ള ഗവേഷണവും നടപ്പിലാക്കലും ഇതില്‍ ഉള്‍പ്പെടുന്നു.
യുഎന്‍ പരിസ്ഥിതി അസംബ്ലിക്ക് മുന്നോടിയായി 2022 ഫെബ്രുവരി 28 മുതല്‍ മാര്‍ച്ച് 2 വരെ നെയ്‌റോബിയിലാണ് ഗ്ലോബല്‍ ലീഡേഴ്‌സ് ഗ്രൂപ്പ് ഓണ്‍ ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് യോഗം ചേര്‍ന്നത്.
ആന്റിമൈക്രോബയല്‍ റെസിസ്റ്റന്‍സ് സംബന്ധിച്ച ഗ്ലോബല്‍ ലീഡേഴ്‌സ് ഗ്രൂപ്പില്‍ രാഷ്ട്രത്തലവന്‍മാര്‍, സര്‍ക്കാര്‍ മന്ത്രിമാര്‍, സ്വകാര്യ മേഖലയിലേയും സിവില്‍ സമൂഹത്തിലേയും നേതാക്കളും ഉള്‍പ്പെടുന്നു. ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് ത്വരിതപ്പെടുത്തുന്നതിന് 2020 നവംബറിലാണ് ഗ്രൂപ്പ് സ്ഥാപിതമായത്.
ആന്റിമൈക്രോബിയല്‍ മരുന്ന് മാലിന്യങ്ങള്‍ പരിസ്ഥിതിയെ മലിനമാക്കുന്നുവെന്ന് സമിതി പറയുന്നു. മരുന്നുല്‍പ്പാദന ഫാക്ടറികള്‍, ഫാമുകള്‍, ആശുപത്രികള്‍, മറ്റ് സ്രോതസ്സുകള്‍ എന്നിവയില്‍ നിന്നുള്ള ആന്റിമൈക്രോബയില്‍ അടങ്ങിയ മാലിന്യങ്ങളും ഒഴുക്കും കൈകാര്യം ചെയ്യുന്നതിനും നീക്കം ചെയ്യുന്നതിനുമുള്ള നടപടികള്‍ മെച്ചപ്പെടുത്താന്‍ എല്ലാ രാജ്യങ്ങളോടും ഗ്ലോബല്‍ ലീഡേഴ്‌സ് ഗ്രൂപ്പ് ആഹ്വാനം ചെയ്യുന്നു.
പരിസ്ഥിതിയിലേക്ക് പ്രവേശിക്കുന്ന ആന്റിമൈക്രോബിയല്‍ മലിനീകരണത്തിന്റെ അളവ് കുറയ്ക്കുന്നത് ആന്റിമൈക്രോബിയല്‍ മരുന്നുകളുടെ ഫലപ്രാപ്തി സംരക്ഷിക്കുന്നതിന് അത്യന്താപേക്ഷിതമാണെന്ന് ലോകനേതാക്കളുടെ സമിതി ആവശ്യപ്പെടുന്നു.
ഉല്‍പ്പാദന മേഖലയില്‍, ആന്റിമൈക്രോബിയല്‍ മലിനീകരണം മികച്ച രീതിയില്‍ നിയന്ത്രിക്കുന്നതിനും നിരീക്ഷിക്കുന്നതിനുമായി ദേശീയ ആന്റിമൈക്രോബിയല്‍ നിര്‍മ്മാണ മലിനീകരണ മാനദണ്ഡങ്ങള്‍ വികസിപ്പിക്കുന്നു. മനുഷ്യരുടെയും മൃഗങ്ങളുടെയും ആരോഗ്യ മേഖലയില്‍, പരിശീലനം ലഭിച്ച ഒരു ആരോഗ്യ പരിരക്ഷാ ദാതാവിന്റെ മാര്‍ഗനിര്‍ദേശത്തിന് കീഴിലല്ലാത്ത ആന്റിമൈക്രോബിയല്‍ ഉപയോഗം കുറയ്ക്കുന്നതിനോ ഇല്ലാതാക്കുന്നതിനോ ഉള്ള നിയമങ്ങളും നയങ്ങളും ഇന്ന് നടപ്പിലാക്കുന്നുണ്ട്.
ഭക്ഷ്യമൃഗ ഫാമുകള്‍, അക്വാകള്‍ച്ചര്‍ ഫാമുകള്‍, വിള നിലങ്ങള്‍ എന്നിവയില്‍ നിന്നുള്ള ഡിസ്ചാര്‍ജ് കൈകാര്യം ചെയ്യുന്നതിനും നിയന്ത്രിക്കുന്നതിനുമുള്ള മാനദണ്ഡങ്ങള്‍ ഭക്ഷണ സംവിധാനങ്ങളില്‍ അടക്കം മാറ്റം വരുത്തണമെന്നാണ് നിര്‍ദേശം.