അച്ഛന്‍ അമ്മയെ തല്ലുന്നത് പോലിസിലറിയിക്കാന്‍ എട്ട് വയസ്സുകാരന്‍ ഓടിയത് ഒന്നര കിലോമീറ്റര്‍
ലഖ്‌നോ: അമ്മയെ അച്ഛന്‍ മര്‍ദിക്കുന്നത് പോലിസില്‍ അറിയിക്കാനായി എട്ടുവയസ്സുകാരന്‍ ഓടിയത് ഒന്നരക്കിലോമീറ്റര്‍. ഇത്രയും ദൂരം താണ്ടിയെത്തിയ പരാതിക്കാരനൊപ്പം വീട്ടിലെത്തിയ പോലിസ് പിതാവിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ സാന്ത് കബ്രിനഗറിലാണ് സംഭവം. മുഷ്താഖ് എന്ന എട്ടുവയസ്സുകാരനാണ് അമ്മയെ അച്ഛന്‍ മര്‍ദിക്കുന്നത് പറയാനായി ഒന്നര കിലോമീറ്റര്‍ അകലെയുള്ള പോലിസ് സ്‌റ്റേഷനിലെത്തിയത്. പോലിസ് ഉദ്യോഗസ്ഥനായ രാഹുല്‍ ശ്രീവാസ്തവാണ് ട്വിറ്ററിലൂടെ ഈ മിടുക്കനെയും സംഭവത്തെയും പുറം ലോകമറിയിച്ചത്. കുരുന്നില്‍ നിന്നും ലോകത്തിന് ലഭിച്ചത് വലിയൊരു പാഠമാണെന്നും ശ്രീവാസ്തവ ട്വിറ്ററില്‍ കുറിച്ചു.
Meet Mushtak,8 yrs old from Sant Kabirnagar, UP
— RAHUL SRIVASTAV (@upcoprahul) April 29, 2019
He ran for 1.5 kms to report to Police that his mother was being beaten up by his father after which his father was arrested.
Big Lessons to learn from a little child to resist & report #DomesticViolence #LessonsChildrenTeach pic.twitter.com/byCuDz1kuK