കുറ്റവാളികള്‍ക്കെതിരേ മുന്‍വിധിയില്ലാതെ നടപടിയെന്ന് ഡിജിപി; വിസ്മയയുടെ മരണത്തില്‍ ഐജി ഹര്‍ഷിത അത്തല്ലൂരിക്ക് കേസന്വേഷണ മേല്‍നോട്ടം

Update: 2021-06-22 07:15 GMT
കുറ്റവാളികള്‍ക്കെതിരേ മുന്‍വിധിയില്ലാതെ നടപടിയെന്ന് ഡിജിപി; വിസ്മയയുടെ മരണത്തില്‍ ഐജി ഹര്‍ഷിത അത്തല്ലൂരിക്ക് കേസന്വേഷണ മേല്‍നോട്ടം

തിരുവനന്തപുരം: നിലമേലില്‍ വിസ്മയ ഭര്‍തൃവീട്ടില്‍ മരണപ്പെട്ട സംഭവത്തില്‍ ദക്ഷിണ മേഖല ഐജി ഹര്‍ഷിത അത്തല്ലൂരി അന്വേഷണ മേല്‍നോട്ടം നിര്‍വ്വഹിക്കുമെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. ഐജി ഇന്ന് നേരിട്ട് സ്ഥലത്തെത്തി അന്വേഷണം വിലയിരുത്തും.

കുറ്റവാളികള്‍ക്കെതിരെ മുന്‍വിധി ഇല്ലാതെ കര്‍ശന നിയമനടപടി സ്വീകരിക്കുമെന്നും പഴുതുകളടച്ചുളള അന്വേഷണം ഉറപ്പാക്കുമെന്നും സംസ്ഥാന പോലിസ് മേധാവി അറിയിച്ചു.

Tags:    

Similar News