നരോത്ത് ദിലീപന്‍ വധക്കേസ്: 9 പ്രതികള്‍ കുറ്റക്കാര്‍. 7 പേരെ വെറുതെ വിട്ടു
തലശ്ശേരി: സിപിഐ എം ചാക്കാട് ബ്രാഞ്ച് സെക്രട്ടറിയായിരുന്ന നരോത്ത് ദിലീപനെ കൊലപ്പെടുത്തിയ കേസിലെ 9 പ്രതികള്‍ കുറ്റക്കാരാണെന്ന് തലശ്ശേരി അഡീഷണല്‍ ഡിസ്ട്രിക് കോടതി (മൂന്ന്) കണ്ടെത്തി. പി കെ ലത്തീഫ്, യു കെ സിദ്ധീക്ക്, യു കെ ഫൈസല്‍, യു കെ ഉനൈസ്, പുളിയിന്റകീഴില്‍ ഫൈസല്‍, വി മുഹമ്മദ് ബഷീര്‍, തണലോട്ട് യാക്കൂബ്, മുഹമ്മദ് ഫാറൂഖ്, പാനേരി ഗഫൂര്‍ എന്നിവരെയാണു കോടതി കുറ്റക്കാരായി കണ്ടെത്തിയത്. പയ്യമ്പള്ളി ഹാരിസ്, അരയാക്കല്‍ അന്ത്‌ലു എന്ന അബ്ദുള്‍ ഖാദര്‍, പി വി മുഹമ്മദ്, പി കെ അബൂബക്കര്‍, എ കെ സാജിദ്, തിട്ടയില്‍ മുഹമ്മദ് മന്‍സീര്‍, എ പി മുഹമ്മദ് എന്നിവരെ തെളിവില്ലാത്തതിനാല്‍ കോടതി വെറുതെ വിട്ടു. 2008 ആഗസ്ത് 24 നായിരുന്നു കേസിനാസ്പദമായ സംഭവം. രാത്രി എട്ടരയോടെ സുഹൃത്തുക്കളോടൊപ്പം വീട്ടിലേക്ക് മടങ്ങുമ്പോഴാണ് ദിലീപന്‍ ആക്രമിക്കപ്പെട്ടത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ ബി പി ശശീന്ദ്രന്‍, അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ജോഷി മാത്യൂ, അഡ്വ ജാഫര്‍ നല്ലൂര്‍ എന്നിവര്‍ ഹാജരായി.