പാലക്കാട് ജില്ലയില്‍ ഇന്ന് 2816 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ആകെ 11090 പരിശോധന നടത്തിയതിലാണ് 2816 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 25.39 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

Update: 2021-08-29 12:48 GMT

പാലക്കാട്: പാലക്കാട് ജില്ലയില്‍ ഞായറാഴ്ച്ച 2816 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 2009 പേര്‍, ഉറവിടം അറിയാതെ രോഗം ബാധിച്ച 798 പേർ, 8 ആരോഗ്യ പ്രവർത്തകർ, സംസ്ഥാനത്തിന് പുറത്തു നിന്നും വന്ന ഒരാൾ എന്നിവർ ഉൾപ്പെടും. 2057 പേർ‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

ആകെ 11090 പരിശോധന നടത്തിയതിലാണ് 2816 പേർക്ക് രോഗം സ്ഥിരീകരിച്ചത്. 25.39 ശതമാനമാണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി.

ഇതോടെ ജില്ലയില്‍ ചികിൽസയിലുള്ളവരുടെ എണ്ണം 13182 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാൾ കാസർകോട് ജില്ലയിലും 5 പേർ വീതം കോട്ടയം, വയനാട് ജില്ലകളിലും 6 പേർ വീതം പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും 8 പേർ വീതം തിരുവനന്തപുരം, കണ്ണൂർ ജില്ലകളിലും 10 പേർ കൊല്ലം ജില്ലയിലും 14 പേർ ഇടുക്കി ജില്ലയിലും 27 പേർ എറണാകുളം ജില്ലയിലും 43 പേർ കോഴിക്കോട് ജില്ലയിലും 102 പേർ തൃശ്ശൂർ ജില്ലയിലും 275 പേർ മലപ്പുറം ജില്ലയിലും ചികിൽസയിലുണ്ട്.

Similar News