മൽസ്യ വില്പ്പനക്കാരന് കൊവിഡ്; തിരുവനന്തപുരത്ത് പുതിയ കണ്ടെയിന്മെന്റ് സോണുകള്‍
ആശുപത്രി ആവശ്യങ്ങള്‍ക്കും മറ്റ് അവശ്യ സര്വീസുകള്ക്കുമല്ലാതെ ആരും കണ്ടെയിന്മെന്റ് സോണുകള്‍ക്കു പുറത്തു പോകാന്‍ പാടില്ല
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനു കീഴിലെ അമ്പലത്തറ, പുത്തന്‍ പള്ളി, മാണിക്യ വിളാകം , ബീമാപളളി ഈസ്റ്റ് വാര്‍ഡുകള്‍ കണ്ടെയിന്മെന്റ് സോണായി ജില്ലാ കലക്ടര്‍ നവജ്യോത് ഖോസ പ്രഖ്യാപിച്ചു. കുമരി ചന്തയിലെ മൽസ്യ വില്പ്പനക്കാരന് കൊവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് നടപടി.
കമലേശ്വരം, പൂന്തുറ എന്നിവിടങ്ങളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തും. ഈ പ്രദേശങ്ങളില്‍ സര്‍ക്കാര്‍ മുന്‍നിശ്ചയിച്ച പ്രകാരമുള്ള പരീക്ഷകള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടത്തണം. ആശുപത്രി ആവശ്യങ്ങള്‍ക്കും മറ്റ് അവശ്യ സര്വീസുകള്ക്കുമല്ലാതെ ആരും കണ്ടെയിന്മെന്റ് സോണുകള്‍ക്കു പുറത്തു പോകാന്‍ പാടില്ലെന്നും അധികൃതര്‍ അറിയിച്ചു.