ഭര്‍ത്താവുമായി അകന്നു കഴിഞ്ഞ ഗര്‍ഭിണിയുടെ മരണം; ഓാട്ടോ ഡ്രെെവര്‍ കസ്റ്റഡിയില്‍
റിനിയുടെ മരണത്തെ തുടര്‍ന്ന് റഹീം ഒളിവില്‍ പോയിരുന്നു. ഇയാളെ തമിഴ്നാട് ഏര്‍വാടിയില്‍ നിന്നാണ് പോലിസ് കസ്റ്റഡിയിലെടുത്തത്.
മാനന്തവാടി: ഭര്‍ത്താവുമായി അകന്നു കഴിയുകയായിരുന്ന യുവതി അഞ്ചുമാസം ഗര്‍ഭിണിയായിരിക്കെ മരണപ്പെട്ട സംഭവത്തില്‍ ഓാട്ടോ ഡ്രെെവര്‍ കസ്റ്റഡിയില്‍. എടവക കല്ലോടി കൈതക്കെട്ട് ദേവസ്യയുടെയും മേരിയുടെയും മകള്‍ റിനി(35) ആണ് ഒരാഴ്ച മുമ്പ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വെച്ച് മരിച്ചത്. റിനിയുടെ വീടുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന റഹീം ആണ് കസ്റ്റഡിയിലായത്.
റിനിയുടെ മരണത്തെ തുടര്‍ന്ന് റഹീം ഒളിവില്‍ പോയിരുന്നു. ഇയാളെ തമിഴ്നാട് ഏര്‍വാടിയില്‍ നിന്നാണ് പോലിസ് കസ്റ്റഡിയിലെടുത്തത്. അഞ്ച് മാസം ഗര്‍ഭിണിയായിരുന്ന റിനിയുടെ ഗര്‍ഭസ്ഥ ശിശു ആദ്യം മരിച്ചിരുന്നു. പനിയും ഛര്‍ദ്ദിയും കാരണമാണ് റിനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഭര്‍ത്താവുമായി വിവാഹമോചന നടപടികള്‍ നടന്നുകൊണ്ടിരിക്കെയാണ് യുവതി ഗര്‍ഭിണിയായത്. ഗര്‍ഭം അലസിപ്പിക്കാന്‍ റഹീം നല്കിയ പാനീയം കുടിച്ചതോടെയാണ് യുവതി അവശയായതും മരണപ്പെട്ടതുമെന്നാണ് ബന്ധുക്കളുടെ പരാതി. രണ്ട് വര്‍ഷം മുമ്പ് വിവാഹിതയായ റിനി ഏതാനും നാളുകള്‍ക്ക് ശേഷം ഭര്‍ത്താവുമായി പിരിഞ്ഞു. സ്വന്തം വീട്ടിലാണ് താമസിച്ച് വന്നിരുന്നത്.
ശാരീരിക അസ്വസ്ഥത മൂലം നടത്തിയ പരിശോധനയിലാണ് ഗര്‍ഭിണിയായാണെന്ന് വ്യക്തമായത്. മാനന്തവാടി മെഡിക്കല്‍ കോളേജില്‍ ചികില്‍സയിലിരിക്കെ രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചത്. ഗര്‍ഭസ്ഥ ശിശു ആദ്യം മരിച്ചു. പിന്നാലേ മാതാവും മരിച്ചു.