സാമൂഹിക ക്ഷേമ വകുപ്പ് അവാർഡ് കിഴുപറമ്പ് അന്ധ പുനരധിവാസ കേന്ദ്രം ഭാരവാഹികൾ ഏറ്റുവാങ്ങി
തൃശൂരിൽ നടന്ന പരിപാടിയിൽ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ആർ ബിന്ദുവിൽ നിന്നും അവാർഡ് ഭാരവാഹികൾ ഏറ്റുവാങ്ങി.
അരീക്കോട്: തൊഴിൽ അഭിരുചി കണ്ടെത്തി സാമൂഹിക ക്ഷേമ വകുപ്പ് നൽകുന്ന അവാർഡ് ഏറനാട് മണ്ഡലത്തിലെ കിഴുപറമ്പ് അന്ധ പുനരധിവാസ കേന്ദ്രം ഭാരവാഹികൾ ഏറ്റുവാങ്ങി. സമൂഹത്തിൽ ഒറ്റപ്പെട്ട അന്ധരെ പുനരധിവസിപ്പിക്കുന്നതിന് 1991 ൽ ആരംഭിച്ച ഈ കേന്ദ്രത്തിന് ആദ്യമായാണ് അവാർഡ് ലഭിക്കുന്നത്.
തൃശൂരിൽ നടന്ന പരിപാടിയിൽ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ആർ ബിന്ദുവിൽ നിന്നും അവാർഡ് ഭാരവാഹികൾ ഏറ്റുവാങ്ങി. ഇവിടെ യുള്ള 30 ഓളം അന്ധർക്ക് വിവിധ മേഖലയിൽ തൊഴിൽ പരിശീലനം ലഭിച്ചത് അവർക്ക് ജീവിത മാർഗമാകാറുണ്ട്. താമസവും പരിശീലനവും സൗജന്യമാണ്. അതെല്ലാം മുൻ നിർത്തിയാണ് സാമൂഹിക ക്ഷേമ വകുപ്പ് അവാർഡ് നൽകിയത്. പി ബാലചന്ദ്രൻ എംഎൽഎ അധ്യക്ഷത വഹിച്ചു. ടിഎൻ പ്രതാഭൻ എം പി, മേയർ എം കെ വർഗീസ്, ജില്ല പഞ്ചായത്ത് പ്രസിഡന്റ് പികെ ഡേവിഡ് മാസ്റ്റർ, എസ്എച്ച് പഞ്ചാപകേശൻ, കലക്ടർ ഹരിത വി കുമാർ പങ്കെടുത്തു.